Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികളെ...

പ്രവാസികളെ സ്വീകരിക്കാൻ കരിപ്പൂർ ഒരുങ്ങി; നടപടിക്രമങ്ങൾ ഇങ്ങനെ

text_fields
bookmark_border
Karipur-Airport
cancel

കരിപ്പൂർ: ലോക്ഡൗണിനെ തുടർന്ന്​ വിദേശത്ത്​ കുടുങ്ങിയ പ്രവാസികളുടെ ആദ്യസംഘം വ്യാഴാഴ്​ചയെത്തും. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം രാത്രി 10.30ഓടെയാണ്​ കരിപ്പൂരിലെത്തുക. വ്യാഴാഴ്​ച എത്തേണ്ട റിയാദ്​ വിമാനം വെള്ളിയാഴ്​ചയിലേക്ക്​ പുനഃക്രമീകരിച്ചു​. മലപ്പുറം ഉൾപ്പെടെ ഒമ്പത്​ ജില്ലകളിൽനിന്നുള്ള 189 പേരാണ്​ ആദ്യ വിമാനത്തിൽ. ​േമയ്​ 11ന്​ ബഹ്​​ൈറനിൽനിന്നും 13ന്​ കുവൈത്തിൽനിന്നും കരിപ്പൂരി​േലക്ക്​ സർവിസുണ്ട്​. 

അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 മലപ്പുറം സ്വദേശികളുണ്ട്​. ഇവരെ ജില്ലയിലെത്തിക്കാൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ ജാഫര്‍ മലിക്, ജില്ല പൊലീസ് മേധാവി യു. അബ്​ദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. 

കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കി. പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനക്ക്​ വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. 

ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ഥം കോവിഡ് കെയര്‍ സ​െൻറുകളിലേക്ക്​ മാറ്റും. മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ ടാക്സി വാഹനങ്ങളിലോ കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ല അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും.

വീടുകളിലേക്ക്​ വിടുക ഇവരെ മാത്രം

രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവ് ആയവരുമായ ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവി​​െൻറ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശന വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍ പോകാന്‍ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനത്താവള അതോറിറ്റി, സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍, കസ്​റ്റംസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹനം ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീർ, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്​ദുൽ ഹമീദ്​ എന്നിവർ കരിപ്പൂരിലും ഹജ്ജ്​ ഹൗസിലും സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

ആദ്യ വിമാനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ളവർ:

മലപ്പുറം - 82, പാലക്കാട് - 8, കോഴിക്കോട് - 70, വയനാട് - 15, കണ്ണൂര്‍ - 6, കാസര്‍കോട്​ - 4, കോട്ടയം - 1, ആലപ്പുഴ - 2, തിരുവനന്തപുരം -1.

എയർപോർട്ടിലെ നടപടിക്രമങ്ങൾ:

-എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലെത്തുന്നവർ എയ്​റോബ്രിഡ്​ജിലൂടെ ​െടർമിനലിലേക്ക്​.

-ആരോഗ്യവകുപ്പി​​െൻറ നേതൃത്വത്തിൽ വിവരശേഖരണം.

-വിമാനത്താവളത്തിൽ സജ്ജമാക്കിയ രണ്ട്​ തെർമൽ സ്​കാനറുകളിലൂടെ ആരോഗ്യപരിശോധന.

-രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ മാറ്റിനിർത്തും.

-ബാക്കിയുള്ളവരെ 20 മുതൽ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിക്കും.

-നിരീക്ഷണത്തിൽ കഴിയുന്നത്​ സംബന്ധിച്ച്​ ചെറിയ ബോധവത്​കരണം.

-ശേഷം ടെർമിനലിൽ വിശ്രമം.

-സാമൂഹിക അകലം പാലിച്ച്​ എമിഗ്രേഷൻ, കസ്​റ്റംസ്​ പരിശോധന.

-ബാഗേജ്​ എടുക്കാനും കസ്​റ്റംസ്​ പരിശോധനയും. തുടർന്ന്​ ടെർമിനലിന്​ പുറത്തേക്ക്​.

-രോഗലക്ഷണങ്ങളുള്ളവരെ ആശുപ​ത്രിയിലേക്ക്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarippur airportexpatriate
News Summary - kozhikode airport is getready
Next Story