Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2020 9:19 AM GMT Updated On
date_range 13 Jun 2020 9:38 AM GMTകരിപ്പൂർ വിമാനത്താവളം ടെർമിനൽ മാനേജർക്ക് കോവിഡ്; 35 പേർ നിരീക്ഷണത്തിൽ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വിമാനത്താവള ഡയറക്ടറടക്കം 35 പേർക്ക് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. ശനിയാഴ്ച വരെ ഇദ്ദേഹം ജോലിയിലുണ്ടായിരുന്നതായാണ് വിവരം.
കസ്റ്റംസ്, സി.ഐ.എസ്.എഫ് എന്നിവരടക്കം വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയതായും പറയുന്നു.
ജൂൺ ഏഴിനാണ് ടെർമിനൽ മാനേജറുടെ സ്രവം പരിശോധനക്കായി അയച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന ഫലം ലഭിച്ചത്. സ്രവ പരിശോധന ഫലം വരാൻ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story