കോഴിക്കോട്ട് പൊതുസമ്മതർക്കും പ്രമുഖർക്കും വലവിരിച്ച് ബി.ജെ.പി
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുസമ്മതരെയും മറ്റ് പാർട്ടികളിലെ പ്രമുഖരെയും വലവീശാൻ ബി.ജെ.പി. ഏറെ പ്രതീക്ഷ പുലർത്തുന്ന സീറ്റുകളിൽ പൊതുസമ്മതരെ നിർത്താനുള്ള ആലോചനകളും പാർട്ടിയിൽ സജീവമാണ്.
സി.പി.എമ്മിലെയും കോൺഗ്രസിലെയും ചില നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ഇതിനകം ആരംഭിച്ചു. സി.പി.എമ്മിലും കോൺഗ്രസിലും ഉള്ളവർ മുൻ കാലങ്ങളിൽ ബി.ജെ.പിയിലേക്ക് വരാൻ മടിച്ചിരുെന്നങ്കിൽ ഇപ്പോൾ ആ തൊട്ടുകൂടായ്മയില്ല. നല്ല ഓഫറുകൾ നൽകി നേതാക്കളെ ഒപ്പം നിർത്തുന്നതടക്കം പരീക്ഷിക്കുമെന്നാണ് ജില്ലയിലെ ഒരു നേതാവ് പ്രതികരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വീട്ടിൽപോയി കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. സൗഹൃദ സന്ദർശനമായിരുെന്നന്നും തെരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചർച്ച െചയ്തില്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങളെ വിവിധ ക്ലാസുകളായി തിരിച്ചാണ് സ്ഥാനാർഥികളെ പരിഗണിക്കുക. സാമുദായിക സംഘടനകളുെട ജില്ല നേതാക്കളുമായും ചർച്ചകൾ നടത്തുന്നുണ്ട്. ഹൈന്ദവ ഗ്രൂപ്പുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. േകാൺഗ്രസിെല ചില നേതാക്കളുമായും ചർച്ച നടത്തി.
സംസ്ഥാന പ്രസിഡൻറ് കോവിഡ് മുക്തനായശേഷം ബാക്കിയുള്ളവരെ നേരിട്ട് കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
കുന്ദമംഗലം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ നിയോജക മണ്ഡലങ്ങളാണ് ബി.ജെ.പി ജില്ലയിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ തവണ സി.കെ. പത്മനാഭൻ -32,702, പ്രകാശ് ബാബു -27,958, കെ.പി. ശ്രീശൻ -29,860, വി.വി. രാജൻ -29,070 എന്നിങ്ങനെയാണ് വോട്ടുകൾ നേടിയത്. കൊയിലാണ്ടി മണ്ഡലത്തിൽ കെ. രജനീഷ് ബാബു 22,087 വോട്ടും നേടിയിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ജില്ല തട്ടകമാക്കി പ്രവർത്തിക്കുന്നത് നോർത്ത് മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി നിർദേശിച്ചതിനാലാണ്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, അത്താണിക്കൽ, ചക്കോരത്തുകുളം, ചേവരമ്പലം എന്നീ കോർപറേഷൻ വാർഡുകൾ ബി.ജെ.പി ജയിച്ചതും നിരവധിയിടങ്ങളിൽ രണ്ടാം സ്ഥാനം നേടിയതുമാണ് പ്രതീക്ഷ വർധിപ്പിക്കുന്നത്.
ഘടകകക്ഷിയായ ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച തിരുവമ്പാടി, കോഴിക്കോട് സൗത്ത്, പേരാമ്പ്ര മണ്ഡലങ്ങളിലൊന്ന് തിരിച്ചെടുത്ത് ഇത്തവണ വിജയ പ്രതീക്ഷയുള്ള സീറ്റുകളിലൊന്ന് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.