മാതാപിതാക്കളുടെ പിണങ്ങിക്കഴിയൽ; ആ സങ്കടഹരജിയിൽ ബാലാവകാശ കമീഷൻ ഇടപെട്ടു
text_fieldsകോഴിക്കോട്: മാതാപിതാക്കൾ േവർപിരിഞ്ഞ് കഴിയുന്നതിനെ തുടർന്ന് പ്രയാസമനുഭവിക്കുന്ന എട്ടു വയസ്സുകാരെൻറ പരാതിസംബന്ധിച്ച വാർത്തയിൽ ബാലാവകാശ കമീഷൻ ഇടപെടൽ. മാധ്യമം വാർത്തയെ തുടർന്ന് സ്വമേധയാ കേസെടുത്തതായി ബാലാവകാശ കമീഷൻ അംഗം നസീർ ചാലിയം അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറോട് കുട്ടിയെയും മാതാപിതാക്കളെയും ഉടൻ സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാനും കൗൺസലിങ് നടത്താനും കമീഷൻ നിർദേശം നൽകി. ചൊവ്വാഴ്ച ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർ കുട്ടിയുടെ വീട് സന്ദർശിക്കും.
രണ്ടര വർഷമായി വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർക്കും ബാലാവകാശ കമീഷനും പറമ്പിൽ ബസാർ സ്വദേശിയായ എട്ടു വയസ്സുകാരൻ കത്തയച്ച കാര്യം തിങ്കളാഴ്ച മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. പറമ്പിൽ എ.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് പരാതിക്കാരൻ.
രണ്ടര വർഷമായി ഉമ്മ പിതാവിൽനിന്ന് വിട്ടുകഴിയുകയാണെന്നും അതിനാൽ താൻ വലിയ മാനസിക പ്രയാസത്തിലാണെന്നും കത്തിൽ പറഞ്ഞിരുന്നു. വല്യുമ്മയോടൊപ്പമാണ് താമസം. നാലു വയസ്സുള്ള എെൻറ കുഞ്ഞു വാവ ഉമ്മയോടൊപ്പമാണ്. അവളെ എനിക്ക് കാണാൻ കഴിയുന്നില്ല. രണ്ടര വർഷമായി ഞാൻ ഉമ്മയുടെ കൂടെ താമസിച്ചിട്ട്്. ചെറിയ ചെറിയ കാര്യങ്ങൾക്കാണ് ഉമ്മയും ഉപ്പയും പിണങ്ങിക്കഴിയുന്നത്. അവരെ ഒരുമിപ്പിക്കണം. എനിക്ക് പഠിക്കണം. വളരണം. എെൻറ പഠനം താളം തെറ്റിയിരിക്കുന്നു. എനിക്കാകെ വിഷമമാണ്. പ്രായമുള്ള വല്യുമ്മ വീട്ടുജോലിക്ക് പോയാണ് എന്നെ നോക്കുന്നത്. ഞാൻ പലപ്പോഴും വീട്ടിൽ തനിച്ചാണ്. എന്നെ രക്ഷിക്കണമെന്ന്് അപേക്ഷിക്കുന്നു എന്നാണ് ബാലൻ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.