വിരുന്നിൽ കുരുങ്ങി കോഴിക്കോട് സിറ്റി പൊലീസ്
text_fieldsകോഴിക്കോട്: കോവിഡ് സമൂഹവ്യാപന സാധ്യത നിലനിൽക്കെ ചട്ടങ്ങൾ കാറ്റിൽപറത്തി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അമ്പതോളം സഹപ്രവർത്തകർക്ക് വിരുന്നൊരുക്കിയത് വിവാദത്തിൽ.
ഒരു അസി. കമീഷണറാണ് ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർക്കായി ആഗസ്റ്റ് 13ന് വൈകീട്ട് പൊലീസ് ക്ലബിൽ വിരുന്നൊരുക്കിയത്.
നഗരത്തിലെ ഒരു അസി. കമീഷണറും സിറ്റി പൊലീസ് മേധാവിയും ഒഴികെയുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും വിരുന്നിൽ പെങ്കടുത്തതായാണ് വിവരം. ഇൻറലിജൻസ് എസ്.പി, നടക്കാവ്, മെഡിക്കൽ കോളജ് സി.െഎമാരും പല സ്റ്റേഷൻ ഹൗസ് ഒാഫിസർമാരും പെങ്കടുത്തു.
അടുത്തദിവസം നടത്തിയ ആൻറിബോഡി പരിശോധനയിൽ വിരുന്നൊരുക്കിയ അസി. കമീഷണർ പോസിറ്റിവായി. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ മിക്കവരും ക്വാറൻറീനിലായത്. ചിലർ വീടുകളിൽനിന്ന് ജോലി െചയ്യുന്നുണ്ട്.
സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടായി നൽകിയിെല്ലങ്കിലും വിരുന്നിനെ പൊലീസിെൻറ 'ഒൗദ്യോഗിക യോഗമാക്കി' മാറ്റി മുകളിലേക്ക് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ പെങ്കടുത്ത ഒരു ഉദ്യോഗസ്ഥന് പോസിറ്റിവായതിനാൽ എല്ലാവരും ക്വാറൻറീനിലാണ് എന്നാണ് അറിയിച്ചത്.
പൊലീസുദ്യോഗസ്ഥരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചപ്പോഴും വിരുന്നിനെ ഒൗദ്യോഗിക യോഗമായാണ് ചിത്രീകരിച്ചത്.
ജില്ലയിലെ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനത്തിന് ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ പാളിച്ചയും കാരണമായെന്ന ആക്ഷേപം നിലനിൽക്കെ ഉദ്യോഗസ്ഥെൻറ 'വിരുന്നും' സേനയിൽ ചർച്ചയായിട്ടുണ്ട്.
കോവിഡ് പ്രോേട്ടാകോൾ ലംഘനത്തിെൻറ പേരിൽ ദിവസേന നിരവധി േപർക്കെതിരെ കേസെടുക്കുന്ന പൊലീസ് മറ്റുള്ളവർക്ക് മാതൃകയാവണമെന്നിരിക്കെ ഗുരുതര അച്ചടക്ക ലംഘനമാണുണ്ടായതെന്നാണ് പരാതി. പകുതി പേർക്ക് ജോലി -പകുതി പേർക്ക് വിശ്രമം, അമ്പതുകഴിഞ്ഞവർക്ക് ഫീൽഡ് ഡ്യൂട്ടി നൽകരുത് ഉൾപ്പെടെ ഡി.ജി.പിയുടെ ഉത്തരവുകൾ കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ, റൂറൽ എസ്.പി ഒാഫിസ്, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ, എലത്തൂർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ഇതിനകം പോസിറ്റിവായത്. റൂറൽ എസ്.പി ഒാഫിസിലെ ഹെഡ് ക്ലാർക്ക് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.