കോഴിേക്കാട് കോറേണഷൻ തിയറ്റർ ഇനി പണ്ടത്തെ പോലെയാവില്ല
text_fieldsകോഴിേക്കാട്: പൈതൃക നഗരത്തിെൻറ ഒരു മുദ്രകൂടി മായുന്നു. എട്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള കോറേണഷൻ തിയറ്റർ ഇനി ഷോപ്പിങ് മാളിനുള്ളിലെ മൾട്ടിപ്ലക്സുകളായി മാറും.
പഴയകാല സിനിമ പ്രേമികളുടെ ഗൃഹാതുര സ്മരണകളിലെ കൊട്ടക ഇതിനായി പൊളിച്ചുതുടങ്ങി. പതിനായിരം ചതുരശ്ര അടിയിൽ ഷോപ്പിങ് കേന്ദ്രവും 30,000 ചതുരശ്ര അടിയിൽ മൂന്ന് മൾട്ടിപ്ലക്സുകളുമാണ് സജ്ജമാക്കുന്നത്. എട്ടു മാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്ന് പി.ആർ.ഒ പി. അനിൽ 'മാധ്യമ'ത്തോടു പറഞ്ഞു.
പാവമണി റോഡിലെ 80 സെൻറ് ഭൂമിയിലാണ് 36 വർഷം മുമ്പ് ഷാജഹാൻ തിയറ്റർ എന്ന പേരിൽ സിനിമാശാല നിർമിച്ചത്. സേട്ടുമാരുടെ സംരംഭമായിരുന്നു ഇത്. 1943ൽ ഫറോക്കിലെ പൂതേരി കുടുംബം വിലക്കുവാങ്ങി.
രാധ തിയറ്ററും ഇവരുടേതാണ്. 1997ൽ കെട്ടിടം നവീകരിച്ചെങ്കിലും വലിയ രൂപമാറ്റം വരുത്തിയില്ല. 862 കസേരകളുള്ള തിയറ്ററായിരുന്നു ഇത്. ക്രൗൺ, രാധ, സംഗം, ഡേവിസൺ, അപ്സര, ബ്ലൂഡയമണ്ട്, പുഷ്പ തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പഴയകാല തിയറ്ററുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് കോറണേഷൻ.
ഇൗ ഗണത്തിൽ ഇനി ശേഷിക്കുന്നത് രാധ, ക്രൗൺ, അപ്സര തിയറ്ററുകൾ. മറ്റുള്ളവ വ്യാപാര സമുച്ചയങ്ങൾക്ക് വഴിമാറി. കോറണേഷൻ പക്ഷേ, സിനിമയെ കൈവിടുന്നില്ല. ക്രൗൺ തിയറ്ററാണ് നഗരത്തിൽ ആദ്യ മൾട്ടിപ്ലക്സ് ആയി മാറിയത്. സർക്കാർ ഉടമസ്ഥതയിലുള്ള കൈരളിയും ശ്രീയും പിന്നീട് നവീകരിച്ചു.
ആർ.പി മാളിലും മൾട്ടിപ്ലക്സുകൾ വന്നു. കോഴിക്കോട്ടെ ആദ്യ തിയറ്ററായ രാധ പരമ്പരാഗത രീതിയിൽ തുടരുന്നു. പഴയ പേര് രാധ പിക്ചർ പാലസ് ആയിരുന്നു. പി.കെ. മുരളികൃഷ്ണനാണ് രണ്ടിെൻറയും ഉടമ. മലയാളത്തിലെ നിരവധി ബോക്സ് ഓഫിസ് ഹിറ്റുകൾ ഓടിയത് കോറണേഷനിലാണ്.
പത്തു മാസം മുമ്പ് ലോക്ഡൗണിനെ തുടർന്ന് അടച്ച സിനിമ തിയറ്ററുകൾ പിന്നീട് തുറന്നിട്ടില്ല. പ്രതിസന്ധിയെ മറികടക്കുന്നതിനാണ് മാനേജ്മെൻറ് പുതിയ പദ്ധതി തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.