കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയ രണ്ടുപേർക്ക്
text_fieldsകോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയ രണ്ടുപേര്‍ക്ക്. മെയ് ഏഴിന് ദുബൈയില്‍ നിന്ന് വന്ന നാദാപുരം പാറക്കടവ് സ്വദേശിയായ 78 കാരനും 13ന് കുവൈത്തില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരിയിൽ നിന്നുള്ള 23 കാരിക്കുമാണ് രോഗം ബാധിച്ചത്.
പാറക്കടവ് സ്വദേശി എന്‍.ഐ.ടി ഹോസ്റ്റലിലെയും ഓർക്കാട്ടേരി സ്വദേശിനി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ യഥാക്രമം ഈ മാസം 16 നും 15 നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടെയും നില തൃപ്തികരമാണ്.
നിലവില്‍ ഒമ്പത് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർകോട് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.