ആർ.എസ്.എസ് കാര്യവാഹക് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനുനേരെ ബോംബെറിഞ്ഞ് ജില്ല സെക്രട്ടറി പി. മോഹനനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആർ.എസ്.എസ് മഹാനഗർ കാര്യവാഹക് വെള്ളയിൽ സ്വദേശി കളരിയിൽ എൻ.പി. രൂപേഷ് (37), സേവാഭാരതി പ്രവർത്തകൻ നാദാപുരം ചേലക്കാട് സ്വദേശി കോറോത്ത് ഷിജിൻ (24) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുെചയ്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഒാഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി പുറമേരി സ്വദേശി ഉൗരാരത്ത് നജീഷ് (34) വിദേശത്താണ്. ആക്രമണത്തിൽ രൂപേഷിെൻറ സുഹൃത്തായ ഒരാൾക്കുകൂടി പങ്കുണ്ടെന്നും ഇയാളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
2017 ജൂൺ ഒമ്പതിന് പുലർച്ചെയാണ് കണ്ണൂർ റോഡിൽ മലബാർ ക്രിസ്ത്യൻ കോളജിന് സമീപമുള്ള സി.എച്ച്. കണാരൻ മന്ദിരത്തിനുനേെര ആക്രമണമുണ്ടായത്. ജില്ല സെക്രട്ടറി പി. മോഹനൻ കാറിൽനിന്നിറങ്ങി ഒാഫിസ് വരാന്തയിലേക്ക് കയറുേമ്പാഴായിരുന്നു ബോംബേറ്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘം രണ്ടു സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒന്നുമാത്രമാണ് പൊട്ടിയത്. ബോംബ് ഉന്നംതെറ്റി മരച്ചില്ലയിൽ തട്ടിയതിനാലാണ് പി. മോഹനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്.
മാറിമാറി ഉദ്യോഗസ്ഥർ അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതോടെ പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. സംഭവം നടന്ന് ഒന്നരവർഷത്തിനുശേഷം ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫെൻറ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ബോംബ് കൊണ്ടുവന്നതും എറിഞ്ഞതും നജീഷാണെന്നും സമാനമായ ഏഴു കേസുകളിൽ ഇയാൾ പ്രതിയാെണന്നും പൊലീസ് പറഞ്ഞു. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ ഡിസംബർ 11 വരെ റിമാൻഡ് െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.