സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസ് ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും
text_fieldsകോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞ സംഭവം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചു. അന്വേഷണ ചുമതല നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിനാണ്. നടക്കാവ് സി.ഐ ടി.കെ. അഷ്റഫ്, നടക്കാവ് എസ്.ഐ എസ്. സജീവന് എന്നിവരടക്കം ഒമ്പതു പേരുള്ളതാണ് സംഘം. ബോംബേറ് നടന്നതിന് അരമണിക്കൂര്‍ മുമ്പു മുതൽ വന്ന മൊബൈൽ കാളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ടൗണിൽ പല ഭാഗങ്ങളില്‍ സ്ഥാപിച്ച പൊലീസ് കാമറകളും പരിശോധിക്കും. ഒാഫിസിനു സമീപത്തെ കടകളിലെ കാമറകളും പരിശോധിക്കും. നഗരത്തില്‍ സ്റ്റീല്‍ ബോംബ് നിര്‍മിക്കാനും സൂക്ഷിക്കാനും സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. ജില്ല സെക്രട്ടറി പേരാമ്പ്ര ഭാഗത്തുനിന്ന് വരവേ അക്രമിസംഘം പിന്തുടരാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷിക്കും.
ജില്ല കമ്മിറ്റി ആസ്ഥാനമായ കണ്ണൂർ റോഡിലെ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിൽ വെള്ളിയാഴ്ച പുലർച്ച 1.10ഒാടെയാണ് ആക്രമണമുണ്ടായത്. ഫറോക്കിൽ ഏരിയ കമ്മിറ്റി ഒാഫിസ് ആക്രമിച്ചതറിഞ്ഞ് കുറ്റ്യാടിയിൽനിന്ന് രാത്രി ജില്ല കമ്മിറ്റി ഒാഫിസിലെത്തിയ പാർട്ടി ജില്ല സെക്രട്ടറി പി. മോഹനൻ വാഹനത്തിൽനിന്നിറങ്ങി ഒാഫിസിലേക്ക് കയറാൻ ശ്രമിക്കവേയായിരുന്നു ആക്രമണം. ഒാഫിസ് സമുച്ചയത്തോട് ചേർന്ന എ.കെ.ജി ഹാളിന് പിറകിലെ ഇടവഴിയിലൂടെ എത്തിയ നാലുപേരടങ്ങിയ സംഘം രണ്ട് സ്റ്റീൽ ബോംബുകളെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവത്രേ.
ഇൗ സമയം പത്തോളം പേർ ഒാഫിസ് മുറ്റത്തുള്ളതിനാലാണ് വഴിയിൽനിന്ന് ബോംബെറിഞ്ഞ് രക്ഷപ്പെട്ടതെന്നും പാർട്ടി സെക്രട്ടറിയായിരുന്നു ഉന്നമെന്നും ആർ.എസ്.എസാണ് പിന്നിലെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു. ബോംബുകളിലൊന്ന് മുറ്റത്ത് വൻ ശബ്ദത്തോടെ പൊട്ടി. മറ്റൊന്ന് തൊട്ടടുത്ത് പൊട്ടാതെ കിടക്കുന്ന നിലയിലായിരുന്നു. േബാംബിെൻറ അവശിഷ്ടങ്ങൾ തട്ടി ഒന്നാം നിലയിലുള്ള സെക്രട്ടറിയുടെ മുറിയുടെ ചില്ല് പൊട്ടി. താഴെ സ്ഥാപിച്ചിരുന്ന എസ്.എഫ്.െഎയുടെ ബോർഡും കീറിയിട്ടുണ്ട്.
സംഭവം നടന്ന ഉടന്‍ നടക്കാവ് പോലീസ് സ്ഥലത്തെത്തിയിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊട്ടാത്ത ബോംബ്, ബോംബ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കാവ് സി.ഐ ടി.കെ. അഷ്റഫ്, മെഡിക്കൽ കോളജ് സി.ഐ മൂസ വള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിഭാഗം സയൻറിഫിക് അസി. വി. വിനീതിെൻറ നേതൃത്വത്തില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജനല്‍പാളി, ജനല്‍ചില്ല് എന്നിവയുടെ സാമ്പിളും എടുത്തിട്ടുണ്ട്.
ബോംബേറിൽ ദുരൂഹത –സംഘ്പരിവാർ
കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ബോംബേറിൽ ദുരൂഹതയുണ്ടെന്നും തങ്ങൾക്ക് സംഭവത്തിൽ ബന്ധമില്ലെന്നും സംഘ്പരിവാർ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനുപിന്നിലെ അന്തർനാടകങ്ങൾ സമഗ്രമായി അന്വേഷിച്ച് പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം. സി.പി.എം ഓഫിസ് ആക്രമണങ്ങളെല്ലാം അർധരാത്രിയിൽ നടക്കുന്നുവെന്നത് ദുരൂഹതയുണ്ടാക്കുന്നു. സി.പി.എം നടപ്പാക്കിയ നാടകമാണ് ജില്ലകമ്മിറ്റി ഓഫിസ് ആക്രമണം. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ കോഴിക്കോട്ടെത്തിയതും സംഭവവും ഒന്നിച്ചുവായിക്കണമെന്നും അവർ ആവശ്യപ്പെട്ടു.ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, ആർ.എസ്.എസ് കോഴിക്കോട്–വയനാട് ജില്ല കാര്യവാഹ് എൻ.കെ. ബാലകൃഷ്ണൻ, എം. പ്രദീപൻ, പി. ജിജേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
മുഖംനോക്കാതെ നടപടിയെടുക്കണം –കെ.പി.എ. മജീദ്
കോഴിക്കോട്: സംഘടനകളുടെ ഓഫിസുകള്‍ ആക്രമിക്കപ്പെടുന്നത് അപലപനീയമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. അമിത് ഷാ കേരളത്തിലെത്തി നടത്തിയ നീക്കങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന വ്യാപകമായി ആക്രമണങ്ങളും പ്രകോപനങ്ങളും ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യം ഗൗരവത്തോടെ കാണണം. സി.പി.എം കോഴിക്കോട് ജില്ല ഓഫിസിലേക്ക് ജില്ല സെക്രട്ടറിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണം ഞെട്ടലുളവാക്കുന്നതാണ്. ഹര്‍ത്താലിെൻറ മറവില്‍ സി.പി.എം എതിര് രാഷ്ട്രീയത്തിൽ പെട്ടവരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതും പ്രതിഷേധാര്‍ഹമാണ്. പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ജനങ്ങളെ ദുരിതത്തിലാക്കി കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ഹര്‍ത്താല്‍ നടത്തുന്നത് നീതീകരിക്കാവുന്നതല്ല. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.