രാജ്യസഭ സീറ്റ്: വേദനയുെണ്ടങ്കിലും അനിവാര്യ തീരുമാനം -ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്തത് വേദനജനകമാണെങ്കിലും യു.ഡി.എഫിെനയും പാർട്ടിയെയും ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. വിശാല താൽപര്യം മുൻനിർത്തി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി തീരുമാനം അംഗീകരിക്കുകയാണ്. പ്രതിഷേധം നടത്തിയ പ്രവർത്തകരെ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കലാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി മതേതര, ജനാധിപത്യസഖ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. 2021ൽ യു.ഡി.എഫ് സർക്കാറിനെ തിരിച്ചുകൊണ്ടുവരുകയും വേണം. അതിനാലാണ് വിഷമം സഹിച്ചും നേതൃത്വത്തിെൻറ തീരുമാനത്തെ അംഗീകരിക്കുന്നത്.
കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് രാജിെവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ദീഖ് മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നൽകി.
കെ.എസ്.യു ജില്ല പ്രസിഡൻറിെൻറ രാജി സ്വീകരിച്ചില്ല
കോഴിക്കോട്: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്ത കോൺഗ്രസ് നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ സമർപ്പിച്ച രാജി സംസ്ഥാന നേതൃത്വം നിരാകരിച്ചു. നിഹാൽ അടക്കം 12 അംഗ കമ്മിറ്റിയാണ് കഴിഞ്ഞദിവസം രാത്രി രാജിക്കത്ത് നൽകിയത്.
എന്നാൽ, രാജി സ്വീകരിക്കേെണ്ടന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് െക.എം. അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതിൽ കെ.എസ്.യുവിെൻറ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. െക.എസ്.യു ജില്ല കമ്മിറ്റി പിരിച്ചുവിട്ടുവെന്നത് കള്ളപ്രചാരണമാെണന്നും അഭിജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.