Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ കെ.എസ്​.ആർ.ടി.സി ടെർമിനലിന്‍റെ നിർമ്മാണം നടന്നത്​ യു.ഡി.എഫ്​ ഭരണകാലത്തെന്ന്​ ആന്‍റണി രാജു

text_fields
bookmark_border
Antony raju
cancel

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസ്​ ടെർമിനലിന്‍റെ നിർമ്മാണം നടന്നത്​ യു.ഡി.എഫ്​ ഭരണകാലത്താണെന്ന്​ ഗതാഗത മന്ത്രി ആന്‍റണി രാജു. നിർമ്മിച്ചതും ഉദ്​ഘാടനം നടത്തിയതും യു.ഡി.എഫാണ്​. ഇതുമായി ബന്ധപ്പെട്ട്​ വിജിലൻസ്​ അന്വേഷണം നടക്കുന്നുണ്ട്​.

അ​േന്വഷണം പൂർത്തിയാകാതെ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെ.എസ്​.ആർ.ടി.സി ടെർമിനലിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട്​ ഉന്നതതലയോഗം നടക്കുന്നുണ്ട്​. പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസും യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​. ഈ യോഗത്തിലാവും ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങളുണ്ടാവുക.

14 നിലകളുള്ള ഇരട്ട വാണിജ്യസമുച്ചയവും ബസ്​സ്​റ്റാൻഡും ഓഫിസുമടങ്ങുന്ന കെട്ടിടത്തിന്​ ബലക്ഷയമുണ്ടെന്ന മദ്രാസ്​ ഐ.ഐ.ടിയുടെ റിപ്പോർട്ട്​ പുറത്ത്​ വന്നിരുന്നു. കെ.എസ്​.ആർ.ടി.സി ടെർമിനലിന്‍റെ നിർമാണത്തിന്​ ആവശ്യത്തിന്​ കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്ന്​ മദ്രാസ്​ ഐ.ഐ.ടിയിലെ സ്​ട്രക്​ചറൽ എൻജിനീയറിങ്​ വിദഗ്​ധനായ അളകപ്പ സുന്ദരത്തി​െൻറ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ആയിരക്കണക്കിന്​ ആളുകൾ എത്തുന്ന ​െടർമിനലിലെ ബസ്​സ്​റ്റാൻഡ്​ എത്രയും പെ​ട്ടെന്ന്​ മാറ്റാനും മദ്രാസ്​ ഐ.ഐ.ടി ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ​െകട്ടിടം 30 കോടി രൂപ ഉപയോഗിച്ച്​ ബലപ്പെടുത്താനും ​െടൻഡർ നടപടികൾ തുടങ്ങാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc terminalUDF
News Summary - Kozhikode KSRTC terminal constructed during UDF rule: Antony Raju
Next Story