ജസ്പ്രീതിന്റെ ആത്മഹത്യ: രാഷ്ട്രീയ സ്വാധീനം; നടപടി വൈകുന്നു
text_fieldsകോഴിക്കോട്: മതിയായ ഹാജരില്ലാത്തതിനാൽ മലബാർ ക്രിസ്ത്യൻ കോളജിലെ അവസാനവർഷ ബിരു ദ വിദ്യാർഥി ജസ്പ്രീത് ആത്മഹത്യചെയ്ത സംഭവത്തിൽ കർശന നടപടിക്ക് മടിച്ച് അധികൃതർ. ഇതരസംസ്ഥാനത്തുനിന്ന് കോഴിക്കോട്ട് പഠിക്കാനെത്തിയ ചെറുപ്പക്കാരൻ ആത്മഹത്യചെയ്യ േണ്ടി വന്നിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. മുൻ സിൻഡിക്കേറ്റ് അംഗം കൂടിയായ പ്രിൻസിപ്പലിനെതിരെ കാലിക്കറ്റ് സർവകലാശാലയും പ്രതികരിക്കുന്നില്ല. ക്രിസ്ത്യൻ കോളജിലെ നടത്തിപ്പുകാരായ സഭയുടെ രാഷ്ട്രീയസ്വാധീനമാണ് ഈ വിഷയത്തിലെ മെെല്ലപ്പോക്കിന് കാരണമെന്നാണ് ആക്ഷേപം.
പ്രിൻസിപ്പൽ ഇടതുപക്ഷവുമായി അടുത്തബന്ധം പുലർത്തുന്ന ആളാണ്. കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞതവണത്തെ സമ്പൂർണ ഇടതുപക്ഷ നോമിനേറ്റഡ് സിൻഡിക്കേറ്റിലെ അംഗമായിരുന്നു ഇദ്ദേഹം. കഴിഞ്ഞവർഷം എസ്.എഫ്.ഐ പ്രവർത്തകർക്കടക്കം ഹാജർ ഇളവ് അനുവദിച്ച പ്രിൻസിപ്പൽ ഇത്തവണ ചട്ടം പാലിച്ചു എന്നാണ് കോളജിെൻറ വാദം. പ്രിൻസിപ്പലിനും ഇക്കണോമിക്സ് അധ്യാപകനായ ബിജു മാത്യുവിനും മറ്റ് അധ്യാപകർക്കും എതിരെ കുടുംബം ആരോപണം ഉയർത്തുമ്പോഴും കൃത്യമായി അന്വേഷണത്തിന് െപാലീസ് തയാറായിട്ടില്ല. ഇത്രയും കടുംപിടിത്തം വേണ്ടിയിരുന്നില്ല എന്നാണ് കാലിക്കറ്റ് സർവകലാശാലയിലെ ഉന്നതരുടെ അഭിപ്രായം.
നാലുവട്ടം ഹാജർ കുറഞ്ഞാലും പരീക്ഷ എഴുതാമെന്ന പുതിയ ചട്ടമാണ് കഴിഞ്ഞവർഷം മുതൽ നിലവിലുള്ളത്. 2017 ലെ അഡ്മിഷനായ, നിലവിലെ അവസാന വർഷക്കാർക്ക് രണ്ടുവട്ടം മാത്രമേ ഈ ഇളവുള്ളൂ. വിദ്യാർഥിക്ക് അനുകൂലമായ നടപടിയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് സർവകലാശാലയുടെ നിലപാട്. കോളജിനെതിരായ പരാതിയിൽ പരാതി പരിഹാര സെൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല തലത്തിലുള്ള അന്വേഷണം വൈകുകയാണ്.
സർവകലാശാല നിർദേശപ്രകാരം ഇത്തവണ ഒരു വിദ്യാർഥിനിയെ പ്രിൻസിപ്പൽ പരീക്ഷ എഴുതിച്ചതായും ആരോപണമുണ്ട്. രാഷ്ട്രീയമായ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് സൂചന. വിദ്യാർഥി രാഷ്ട്രീയത്തിലൊന്നും സജീവമല്ലാതിരുന്ന ജസ്പ്രീതിന് മരണത്തിനുമുമ്പ് വിദ്യാർഥി സംഘടനകളുടെ സഹായം ലഭിച്ചിരുന്നില്ല. അതേസമയം, ക്രിസ്ത്യൻ കോളജിലെ ഇക്കണോമിക്സ് വകുപ്പിനെതിരെ കൂടുതൽ കുട്ടികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളോട് അനുകമ്പ തീരെ ഇല്ലാത്ത സമീപനമാണ് ഈ വകുപ്പിെൻറതെന്നും പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.