കണ്ണീരിൻെറ കടൽകടന്ന് സഫ്രീനക്ക് സർക്കാർ ജോലി
text_fieldsകോഴിക്കോട്: കാത്തിരുന്ന നാളായിരുന്നു, ശനിയാഴ്ച നൗഷാദിെൻറ കുടുംബത്തിന്. കണ്ണീരിെൻറയും നിരാശയുടെയും നാളുകൾ കടന്ന്, കരുണയാൽ ജീവിതം അനശ്വരമാക്കിയ തെൻറ പ്രിയതമെൻറ ഒാർമക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലിയിൽ സഫ്രീന ശനിയാഴ്ച പ്രവേശിച്ചു. 2015 നവംബർ 26ന് ഉൗരുംപേരുമറിയാത്ത രണ്ടുപേരുടെ ജീവനുവേണ്ടി മാൻഹോളിെൻറ ഇരുളടഞ്ഞ ഗർത്തങ്ങളിലിറങ്ങി മരണത്തിന് കീഴടങ്ങിയ കോഴിക്കോടിെൻറ മനുഷ്യസ്നേഹിയായ ഒാേട്ടാക്കാരൻ മാളിക്കടവ് മേപ്പക്കുടി നൗഷാദിെൻറ ഭാര്യയാണ് സഫ്രീന.
ഒാർമകൾ കണ്ണീരണിഞ്ഞ നിമിഷങ്ങൾ പിന്നിട്ട് കോഴിക്കോട് സിവിൽസ്റ്റേഷെൻറ പടവുകൾ കയറി അവർ ഒാഫിസിലെത്തി രജിസ്റ്ററിൽ ഒപ്പുവെച്ചു. നൗഷാദിെൻറ മാതാവ് അസ്മാബി, സഫ്രീനയുടെ പിതാവ് ഹംസക്കോയ, മാതാവ് സുഹറ, അമ്മാവൻ എന്നിവർ കൂടെയുണ്ടായിരുന്നു. സ്വീകരിക്കാൻ സിവിൽസ്റ്റേഷനിലെ ജീവനക്കാരും ഒത്തുകൂടി. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായാണ് സഫ്രീന ജോലിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള ചില വിവരങ്ങൾ ചേർക്കുകയാണ് ആദ്യ ദിവസം ചെയ്തതെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് തപാലിൽ നിയമന ഉത്തരവ് ലഭിച്ചത്. ഒരാഴ്ച മുമ്പ് എൻ.ജി.ഒ യൂനിയൻ പ്രതിനിധികൾ ജോലി യാഥാർഥ്യമാകുമെന്ന പ്രതീക്ഷ നൽകിയിരുന്നു. കണ്ടംകുളം റോഡിൽ കെ.എസ്.യു.ഡി.പിയുടെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ പിടഞ്ഞുമരിച്ച ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നൗഷാദും മരണമടഞ്ഞത്. പിറ്റേന്നുതന്നെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നൗഷാദിെൻറ ഭാര്യക്ക് ജോലി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. നഷ്ടപരിഹാരമായി ഭാര്യക്കും മാതാവ് അസ്മാബിക്കും അഞ്ച് ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. തുക നൽകിയെങ്കിലും ജോലിയുടെ കാര്യം ഒന്നുമായിരുന്നില്ല.
പുതിയ മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, എ. പ്രദീപ്കുമാർ, ഡോ. എം.കെ. മുനീർ എന്നിവരോടെല്ലാം പലതവണയായി കുടുംബം ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇവരുടെയെല്ലാം ശ്രമഫലമായാണ് നൗഷാദിനുള്ള നാടിെൻറ സ്മരണാഞ്ജലിയായി ജോലി യാഥാർഥ്യമായത്. വിങ്ങുന്ന ഒാർമകൾക്കിടയിലും നൗഷാദിെൻറ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് സർക്കാർ ജോലി നേരിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.