ഈ വിജനത മെഡിക്കൽ കോളജിെൻറ ചരിത്രത്തിലാദ്യം
text_fieldsകോഴിക്കോട്: ദിവസവും ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ ഹർത്താൽ പ്രതീതി. ഏതു സമയവും തിങ്ങിനിറയാറുള്ള അത്യാഹിത വിഭാഗവും പനിക്കാലമായാൽ വരാന്തയിലുമുൾെപ്പടെ ദുരിതത്തിൽ കഴിയുന്ന രോഗികളുമായിരുന്നു മെഡിക്കൽ കോളജിലെ കാഴ്ചകൾ. എന്നാൽ, നാലാഴ്ചക്കിടെ 14 പേരുടെ ജീവൻ കവർന്ന നിപ വൈറസ് ഈ ആശുപത്രിയുടെ ഉള്ളും പുറവും പൊള്ളിക്കുകയാണ്. 61 വർഷം പിന്നിട്ട ആശുപത്രി ചരിത്രത്തിലിതാദ്യമായാണ് ഇങ്ങനെ വിജനമാവുന്നത്.
മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമെന്ന് മൂന്നു പതിറ്റാണ്ടോളം ഇവിടെ സേവനമനുഷ്ഠിച്ച നഗരത്തിലെ മുതിർന്ന ഭിഷഗ്വരൻ ഡോ. ഇമ്പിച്ചിമമ്മി പറയുന്നു. നിപയേക്കാൾ വലിയ മഹാമാരിയായി വന്ന വസൂരിയും കോളറയും ദുരന്തം വിതച്ചപ്പോൾ ഈ ആശുപത്രി സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇവിടെ തന്നെ എം.ബി.ബി.എസ് പഠിച്ച്, ഇവിടെ പ്രഫസറായും ഡെപ്യൂട്ടി സൂപ്രണ്ടായും സേവനമനുഷ്ഠിച്ച ഡോക്ടർ ഓർമിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ചികിത്സക്ക് ആശ്രയിച്ചിരുന്നത്.
എന്നാൽ, നിപ വൈറസ് ബാധ പടർന്നത് മെഡിക്കൽ കോളജുൾെപ്പടെയുള്ള ആശുപത്രികളിൽ നിന്നാണെന്ന വാർത്തകൾ വന്നതോടെ ആളുകൾ ഭയന്ന് ആശുപത്രിയിലേക്കുള്ള വരവ് കുറക്കുകയായിരുന്നു. സാധാരണദിവസങ്ങളിൽ അയ്യായിരത്തോളം പേർ വരുമായിരുന്ന ആശുപത്രി ഒ.പിയിൽ നിലവിൽ ആയിരത്തിൽ താഴെയാണ് രോഗികളെത്തുന്നത്. ശനിയാഴ്ച മെഡിക്കൽകോളജ്, സൂപ്പർ സ്പെഷാലിറ്റി, മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളിലായി 700ഓളം പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.