ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം: മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറ്റന്‍ഡർ എം.എം. ശശീന്ദ്രനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ അറിയിച്ചു.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ശസ്ത്രക്രിയ തിയറ്ററിൽനിന്ന് സ്ത്രീകളുടെ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ചു എന്നാണ് പരാതി. യുവതിയെ ഐ.സി.യുവിൽ എത്തിച്ച് മടങ്ങിയ അറ്റൻഡർ തിരിച്ചുവന്നശേഷം പീഡിപ്പിച്ചു എന്ന് യുവതി പൊലീസിന് മൊഴിനൽകി. പ്രതി കുറ്റം സമ്മതിച്ചതായി മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കുന്നു.
ഒളിവിലായിരുന്ന പ്രതിയെ തിങ്കളാഴ്ച പൊലീസ് നഗരത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എട്ടു വർഷത്തോളമായി കോഴിക്കോട് മെഡി. കോളജിൽ ജോലിചെയ്യുന്നു. വടകര മയ്യന്നൂർ സ്വദേശിയാണ്. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.