കോഴിക്കോട് മെഡി. കോളജിലെ ആരോഗ്യ പ്രവർത്തകരുടെ പരിശോധനഫലം നെഗറ്റീവ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ചികിത്സക്കെത്തിയ മണിയൂർ സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് നിരീക്ഷണത്തിൽപോയ ആരോഗ്യ പ്രവർത്തകരുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്.120 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 118 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്.
യുവതിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർമാരടക്കം 189 ആരോഗ്യ പ്രവർത്തകരാണ് നിരീക്ഷണത്തിൽ പോയത്. 107 ഡോക്ടർമാരും 42 നഴ്സുമാരും 40 പാരാമെഡിക്കൽ ജീവനക്കാരുമാണ് പരിശോധന ഫലം വരുംവരെ വീടുകളിൽ നിരീക്ഷണത്തിൽ പോയത്. ഇതിൽ 120 പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു.
പ്രസവത്തെ തുടർന്ന് യുവതിക്ക് വിവിധ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാൽ വിവിധ വകുപ്പുകളിലെ ഡോക്ടർമാർ പരിശോധിച്ചിരുന്നു. ഗുരുതര രക്തസ്രാവവുമായി എത്തിയ യുവതിക്ക് ഉടൻ ശസ്ത്രക്രിയ നടത്തി. അതിൽ വിവിധ വിഭാഗം ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകർ പങ്കാളികളായിരുന്നു. കൂടാതെ, ശസ്ത്രക്രിയ വിദഗ്ധർ, ഗൈനക്കോളജിസ്റ്റ്, അനസ്െതറ്റിസ്റ്റ്, ശിശുരോഗ വിദഗ്ധർ, ന്യൂറോ വിദഗ്ധർ, കാർഡിയോളജി ഡോക്ടർമാർ എന്നിവരെല്ലാം ഇവരുമായി ബന്ധപ്പെട്ടിരുന്നു. സമ്പർക്കപ്പട്ടികയിലൊന്നും ഉൾപ്പെടാത്ത യുവതിക്ക് ഇൗ സമയത്തൊന്നും കോവിഡ് പരിശോധിച്ചിരുന്നില്ല.
മേയ് 24ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായ യുവതിക്ക് ജൂണ്‍ രണ്ടിന് നടത്തിയ സ്രവപരിശോധനയിലാണ് ഫലം പോസിറ്റിവായത്. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്. ഇവരിൽ രോഗിയുമായി കൂടുതൽ അടുത്ത് പെരുമാറിയവരാണ് താൽകാലികമായി സ്വയം നിരീക്ഷണത്തിൽ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.