എം.ഡി.എം.എ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ
text_fieldsകൽപറ്റ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖാണ് (37) പിടിയിലായത്. കൽപറ്റ നഗരത്തിലെ എമിലി-ഭജനമഠം റോഡിൽ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിനെ കണ്ട് പരിഭ്രമിച്ച് കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഇദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
വലിച്ചെറിഞ്ഞ വസ്തു കണ്ടെത്തി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയാണെന്ന് സ്ഥിരീകരിച്ചത്. 46.9 ഗ്രാം എം.ഡി.എം.എയും 29 (17.5 gm) മയക്കുമരുന്ന് ഗുളികളും കണ്ടെത്തി. പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൽപറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഘത്തിൽ എസ്.ഐ ബിജു ആന്‍റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജെയ്‌സൺ, മുബാറക്, സഖിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ലിൻരാജ്, മനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.