അസം റൈഫിൾസ് തലവനായി കോഴിക്കോട് സ്വദേശി പ്രദീപ് നായർ
text_fieldsകോഴിക്കോട്: പന്തീരങ്കാവ് സ്വദേശി ലെഫ്റ്റന്‍റ് ജനറൽ പ്രദീപ് നായർ അസം റൈഫിൾസ് ഡയറക്ടർ ജനറലായി ചുമതലയേറ്റു. അസം റൈഫിൾസിന്റെ 21ാമത്തെ ഡയറക്ടർ ജനറലായി ഷില്ലോങ്ങിലെ ആസ്ഥാനത്താണ് സ്ഥാനമേറ്റത്. നേരത്തേ, രാജ്യത്തെ സൈനിക റിക്രൂട്ട്മെൻറിന്റെ ചുമതലയുള്ള ഡയറക്ടർ ജനററലായിരുന്നു.
അസം റൈഫിൾസ് തലപ്പത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ്. അതിവിശിഷ്ട സേവ മെഡലും യുദ്ധസേവ മെഡലും നേടിയിട്ടുണ്ട്.
സത്താറ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്.
1985ൽ സിഖ് റജിമെൻ്റിലാണ് ഓഫിസറായി പ്രദീപ് കരസേനയിൽ ചേർന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം അസം റൈഫിൾസ് ഐ.ജിയായും കമ്പനി കമാൻഡറായും സേവനമനുഷ്ഠിച്ചു. പന്തീരങ്കാവ് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ പരേതയായ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.