Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കോഴിക്കോട്-നെടുമ്പാശ്ശേരി എ.സി ​ലോ ​​ഫ്ലോർ സർവിസ് പുനഃരാരംഭിക്കുന്നു

text_fields
bookmark_border
കോഴിക്കോട്-നെടുമ്പാശ്ശേരി എ.സി ​ലോ ​​ഫ്ലോർ സർവിസ് പുനഃരാരംഭിക്കുന്നു
cancel

കോഴിക്കോട്: കോഴി​ക്കോട് നിന്ന് നെടുമ്പാ​ശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി എ.സി ലോ ​ഫ്ലോർ ബസ് സർവിസ് പുന:രാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി അഞ്ചു മുതലാണ് സർവിസ്. വൈകുന്നേരം 5.30 നും രാ​ത്രി 11.30 നുമാണ് കോഴിക്കോട് ബസ് സ്റ്റാന്‍റിൽ നിന്ന് പുറപ്പെടുക. നെടുമ്പാശ്ശേരിയിൽ നിന്ന് പുലർച്ചെ രണ്ട് മണിക്കും രാവിലെ 9.45 നുമാണ് കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുക.

കാലിക്കറ്റ് യൂണിവേഴ​്സിറ്റി, ചങ്കുവെട്ടി, എടപ്പാൾ, തൃശൂർ അങ്കമാലി റൂട്ടിലാണ് സർവിസ്. മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് സർവിസ്. online.keralartc.com വഴിയും ENTE KSRTC മൊബൈൽ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCac low floor
Next Story