കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ഡോക്ടർമാർക്കും നഴ്സിനും
text_fieldsകോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ഡോക്ർമാർക്കും ഒരു നഴ്സിനും. കോഴിക്കോട ് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന രണ്ട് ഡോക്ടർക്കും ഇഖ്‌റ ആശുപത്രിയിലെ നഴ്സിനുമാണ് രോഗ ം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 22 ആയി. 11 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതിനാല്‍ ശേഷ ിച്ച 11 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ച ഹൗസ് സർജന്മാർ വടകര, കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശികളാ ണ്. ചികിത്സയിലുണ്ടായിരുന്ന നാല് ഇതര ജില്ലക്കാര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നഴ്‌സ് ഇഖ്‌റ ആശുപത്രി ഐ.സി.യുവിലാണ് ജോലി ചെയ്തിരുന്നത്.
ഏപ്രിൽ 11ന് കോവിഡ് സ്ഥിരീകരി ച്ച എടച്ചേരി സ്വദേശി ഇഖ്‌റ ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു. അവരുമായുള്ള സമ്പര്‍ക്കത് തില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഏപ്രില്‍ അഞ്ച്-എട്ട് തീയതികളില്‍ ഇവര്‍ ഇഖ്‌റ ആശുപത്രിയില്‍ ഐ.സി.യുവില്‍ ജോലി ചെയ്തിരുന്നു. ഒമ്പത്-11 തീയതികളില്‍ ഇവര്‍ അവധിയിലായിരുന്നു.
11ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ നഴ്‌സ് ഉള്‍പ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവന്‍ പേരെയും ക്വാറൈൻറനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 20ന് പിതാവിനൊപ്പം സ്വന്തം കാറില്‍ രാവിലെ ഏഴിന് ഇഖ്‌റ ആശുപത്രി വരികയും സ്രവപരിശോധ നടത്തി ഒമ്പതരയോടെ തിരിച്ച് വീട്ടില്‍ പോവുകയും ചെയ്തു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ രോഗലക്ഷണങ്ങളില്ല. നില തൃപ്തികരമാണ്.
കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടർ മാര്‍ച്ച് 20ന് നിസാമുദ്ദീന്‍ -ട്രിവാന്‍ഡ്രം എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആളാണ്. 11.40ന് ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ കയറുകയും മാര്‍ച്ച് 22 ന് വൈകിട്ട് 6.30ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റഫോം നമ്പര്‍ ഒന്നില്‍ എത്തിച്ചേരുകയും ചെയ്തു. അവിടെനിന്ന് റെയില്‍വേ സ്‌ക്വാഡ് പരിശോധിക്കുകയും 14 ദിവസം ക്വാറൻറയിനില്‍ കഴിയുകയുമായിരുന്നു
ഏപ്രിൽ മൂന്നിന് ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് മര്‍ക്കസിലെ ചടങ്ങില്‍ പങ്കെടുത്ത വ്യക്തി സഞ്ചരിച്ച അതേ കോച്ചിലാണ് ഇദ്ദേഹവും യാത്ര ചെയ്തത് എന്ന വിവരം ലഭിച്ചതിനാല്‍ ജില്ലയിലെ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ ബന്ധപ്പെടുകയും 28 ദിവസം നിര്‍ബന്ധമായും ക്വാറൻറയിനില്‍ കഴിയാന്‍ നിർദേശിക്കുകയും ചെയ്തിരുന്നു. ക്വാറൻറയിന്‍ പൂര്‍ത്തിയായതിനുശേഷം എപ്രിൽ 20ന് മെഡിക്കല്‍ കോളജില്‍ ജോലിയിൽ പ്രവേശിക്കാൻ സമയത്ത് നടത്തിയ സ്‌ക്രീനിങ്ങില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ രോഗലക്ഷണങ്ങളില്ല. നില തൃപ്തികരമാണ്.
അതിനിടെ 1413 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 19,010 ആയി. 3803 പേരാണ് ബാക്കിയുള്ളത്. പുതുതായി വന്ന 12 പേരുള്‍പ്പെടെ 28 പേരാണ് ആശുപത്രിയിലുള്ളത്.11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇനി 16 പേരുടെ ഫലം ലഭിക്കാനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.