സംസ്ഥാനമെങ്ങും ‘പ്രതിഷേധ പെരുന്നാൾ’
text_fields
കോഴിക്കോട്: ഗോസംരക്ഷണത്തിെൻറ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പെരുന്നാൾദിനത്തിൽ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ അരങ്ങേറി. ഗോരക്ഷയുടെയും മതംമാറിയതിെൻറയും പേരില്‍ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമായി നിരവധി പേർ പ്രതിഷേധ പെരുന്നാളിൽ പെങ്കടുത്തു. ഗോമാംസത്തിെൻറ പേരിൽ മർദിച്ചു കൊലപ്പെടുത്തിയ ജുനൈദായിരുന്നു ഒത്തുകൂടിയവരുടെ മനസ്സിൽ. ജുനൈദിെൻറ അവസ്ഥ ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്ന് പെങ്കടുത്തവർ ആവശ്യപ്പെട്ടു.
കോഴിക്കോട് ബീച്ചിൽ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേർ എത്തി. പ്രതിഷേധ സൂചകമായി മയ്യിത്ത് കട്ടിലുകളും പ്ലക്കാർഡുകളുമായി പ്രകടനം നടത്തി. ജുനൈദിന് വേണ്ടിയുള്ള ജനാസ നമസ്കാരവും നടന്നു. നമസ്കാരത്തിന് ജെ.എൻ.യു വിദ്യാര്‍ഥി ഹാബീല്‍ വെളിയങ്കോട് നേതൃത്വം നല്കി. സൂഫി ഗായകന് സമീര്‍ ബിന്‍സിയും ജൈസല്‍ പരപ്പനങ്ങാടിയും ഗാനമാലപിച്ചു. നസ്റുല്ല വാഴക്കാട് കവിത ചൊല്ലി. ജൊഹാനസ്ബര്‍ഗ് യൂനിവേഴ്സിറ്റിയിലെ ഗവേഷകന് കെ. അഷ്റഫ്, എൻ.െഎ.ടി കോഴിക്കോട് അസി. പ്രഫസര്‍ കെ.എസ്. സുദീപ്, റഷീദ് മക്കട, ഹിഷാമുല്‍ വഹാബ്, ഇഹ്സാന പരാരി, എച്ച്. ഷഫീക്, അഡ്വ. അബ്ദുല്‍ കബീര്‍, എം. നൗഷാദ്, ഹര്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.
കാസർകോട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ തുടങ്ങി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ‘പ്രതിഷേധ പെരുന്നാൾ’ സംഘടിപ്പിച്ചു. കാസർകോട് കുഞ്ചത്തൂർ സഫ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശംസീർ എ.പി നേതൃത്വം നൽകി.എസ്.ഐ.ഒ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, ജില്ലാ സമിതി അംഗം മുസഫർ കുമ്പള, യൂണിറ്റ് പ്രസിഡന്റ് ആതിഫ്, ഇർഷാദ്, അമൻ, ഇജാസ്, ഇസ്ഹാഖ്, മുഹ്സിൻ, ഇഖ് വാൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ കാൽടെക്സിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരപ്പെരുന്നാൾ ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം പി.ബി.എം. ഫർമീസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.