കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: 473 കോടിയുടെ വികസനപദ്ധതിക്ക് നാളെ ശിലയിടും
text_fieldsകോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 473 കോടിയുടെ സമഗ്ര വികസനപദ്ധതിക്ക് പച്ചക്കൊടി. നിർമാണപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കുമെന്ന് എം.കെ. രാഘവൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാല് പുതിയ ട്രാക്കുകൾ കൂടി വികസനത്തിന്റെ ഭാഗമായി വരും. ഇതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് ഒമ്പത് ട്രാക്കുകളാവും. 12 മീറ്റര്‍ വീതിയിലുള്ള ഇരിപ്പിടങ്ങളോട് കൂടിയ രണ്ട് പുതിയ ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍, ബിസിനസ് ലോഞ്ച്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, പാര്‍ക്കിങ്ങുകളിലേക്ക് ഫുട്ട് ഓവര്‍ ബ്രിഡ്ജുകളില്‍ നിന്നും കോണ്‍കോഴ്സില്‍ നിന്നും സ്കൈവാക്ക്, വാണിജ്യകേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമായുണ്ട്. 2009ല്‍ യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.കെ. രാഘവന് അറിയിച്ചു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.