കോവിഡ് രൂക്ഷം: കോഴിക്കോട്ട് ആറ് വാർഡുകൾ കണ്ടയ്ൻമെൻറ് സോൺ, വിനോദസഞ്ചാര മേഖലകളിൽ അഞ്ച് മണിക്ക് ശേഷം പ്രവേശനമില്ല
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക് ശേഷം ജില്ലയിൽ കണ്ടയ്ൻമെൻറ് സോണുകൾ തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്, തിരുവള്ളൂരിലെ 19 എന്നീ വാർഡുകളാണ് കണ്ടയ്ൻമെൻറ് സോണായി ജില്ല കലക്ടർ എസ്. സാംബശിവ റാവു പ്രഖ്യാപിച്ചത്. കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങൾ പാലിക്കുന്നില്ലെന്ന് ജില്ല കലക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കണ്ടയ്ൻമെൻറ് സോണുകളിൽ എല്ലാ വിധ ഒത്തുകൂടലും കർശനമായി നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമവും ഇന്ത്യൻ പീനൽ കോഡും പ്രകാരമുള്ള ശിക്ഷ നൽകും. അപകടകരമായ അവസ്ഥയിലേക്ക് പോകുന്നത് തടയാനാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ജില്ലയിൽ പരിശോധന, വാക്സിനേഷൻ നിരക്കുകൾ കുറയുന്നതായി കലക്ടർ പറഞ്ഞു.സമ്പർക്ക രോഗികളുടെയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെയും എണ്ണം കൂടുകയുമാണ്.
വിനോദസഞ്ചാര മേഖലകളിൽ അഞ്ച് മണിക്ക് ശേഷം പ്രവേശനമില്ല
കോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിനെ തുടർന്ന് ജില്ലയിൽ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിൽ വൈകീട്ട് അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്രതിക്കാൻ സംവിധാനമുള്ള വിനോദ സഞ്ചാര മേഖലകളിൽ ഒരേ സമയം 200 പേരിൽ കൂടുതൽ പാടില്ല. െപാലീസ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടു.
ഏറാമല, തുറയൂർ, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, െകായിലാണ്ടി, വടകര, കൂത്താളി, കാക്കൂർ, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂർ, കീഴരിയൂർ, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളിൽ നൂറ് കിടക്കകളിൽ കുറയാത്ത ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കണം. കോഴിക്കോട് കോർപറേഷനിൽ സാധ്യമയ എണ്ണം ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തയാറാക്കാനും കലക്ടർ ഉത്തരവിട്ടു.
ഇൻസിഡൻറൽ കമാൻഡർമാരെ നിയമിച്ചു
കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഇൻസിഡൻറൽ കമാൻഡർമാരായി ജില്ല കലക്ടർ നിയോഗിച്ചു. കോഴിക്കോട് താലൂക്കിൽ സബ് കലക്ടർ ജി. പ്രിയങ്കയും വടകരയിൽ അസി. കലക്ടർ അനുപം മിശ്രയും താമരശ്ശേരിയിൽ അസി.കലക്ടർ ശ്രീധന്യ സുരേഷും കൊയിലാണ്ടി താലൂക്കിൽ ഡെപ്യുട്ടി കലക്ടർ അനിത കുമാരിയും ഇൻസിഡൻറൽ കമാൻഡറുടെ ചുമതല വഹിക്കും.
ഓരോ െപാലീസ് സ്റ്റേഷനിലും എ.എസ്.ഐ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പട്രോളിങ് സംഘത്തെ നിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാെയന്ന് ഈ സംഘം നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.