വീണ്ടും ലീഗിെൻറ വനിത തട്ടകമാകാൻ കോഴിക്കോട് സൗത്ത്
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിെൻറ ചരിത്രത്തിൽ കാൽ നൂറ്റാണ്ടിനുശേഷം രണ്ടാമത്തെ വനിത പോരാളിക്കും തട്ടകമാകാൻ കോഴിക്കോട് സൗത്തിന് നിയോഗം.
വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദിനെ ലീഗ് നിയമസഭയിലേക്ക് സ്ഥാനാർഥിയാക്കിയത് അപ്രതീക്ഷിതമല്ല. സിറ്റിങ് എം.എൽ.എ ഡോ. എം.കെ. മുനീറിന് പകരക്കാരിയായി നൂർബിനയുടെ പേരും ഉയർന്നുവന്നിരുന്നു.
1996ൽ ലീഗിെൻറ വനിത അധ്യക്ഷ ഖമറുന്നിസ അൻവറിനെ എളമരം കരീം 8766 വോട്ടിനാണ് ഇവിടെ തോൽപിച്ചത്. എന്നാൽ, 2001ൽ കരീമിനെ 787 വോട്ടിന് തോൽപിച്ച് ലീഗിലെ ടി.പി.എം. സാഹിർ പകരം വീട്ടിയെങ്കിലും ആദ്യം പടക്കളത്തിലിറക്കിയ വനിത നേതാവിെൻറ പരാജയം ലീഗിന് തിരിച്ചടിയായി.
രണ്ടുതവണ കോർപറേഷൻ കൗൺസിലറായ നൂർബിനയിലൂടെ ആദ്യ വനിതാവിജയം കൊയ്യാമെന്നാണ് ലീഗിെൻറ കണക്കുകൂട്ടൽ. സൗത്ത് മണ്ഡലത്തിൽ പള്ളിക്കണ്ടി, ഇടിയങ്ങര വാർഡുകളിൽ നിന്നായിരുന്നു നൂർബിനയുടെ കോർപറേഷനിലേക്കുള്ള വിജയം.
കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷക, വനിത കമീഷൻ മുൻ അംഗം, മുൻ സാമൂഹികക്ഷേമ ബോർഡംഗം തുടങ്ങിയ നിലകളിലും അവരുടെ പേര് മണ്ഡലത്തിന് സുപരിചിതമാണ്. ഭർത്താവ്: അബ്ദുൽ റഷീദ് (റിട്ട. കസ്റ്റംസ് കമീഷണർ). മക്കൾ: സുബിൻ റഷീദ്, നൂർ മെഹന്തി, നൂർ മെഹ്നാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.