വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസ്; അയൽവാസി പിടിയിൽ
text_fieldsകോഴിക്കോട്: വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ അയൽവാസി പിടിയിൽ. ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തത്.
ലഹരി ഉപയോഗത്തിനായി കൈയിൽ വരച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് കുട്ടി ലഹരി കാരിയറായത് തിരിച്ചറിഞ്ഞത്. വീട്ടുകാരോട് വിദ്യാർഥിനി സംഭവം വെളിപ്പെടുത്തുകയായിരുന്നു.
ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. ആദ്യം അവർ സൗജന്യമായി തന്നു. പിന്നീട് കാരിയറാകുമോ ചോദിച്ചു. ലഹരി വാങ്ങാൻ പൈസയില്ലാഞ്ഞതു കൊണ്ട് ആകാമെന്ന് പറഞ്ഞു. സ്‌കൂളിൽ നിന്ന് പഠിച്ചു പോയ ആൾക്കാർക്കായിരുന്നു വിതരണം. സ്‌കൂൾ വിട്ട ശേഷം താഴത്തു വച്ചാണ് അവരെ കാണുന്നത്. സംഘം കൈമാറുന്ന ഫോട്ടോ വഴിയാണ് ആളുകളെ തിരിച്ചറിയുന്നത്. ഇപ്പോൾ മൂന്നു വർഷമായെന്നും കുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.