കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; ആറു വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
text_fieldsകോഴിക്കോട്: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരാണ്. കുട്ടികളുൾപ്പെടെ 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.