മരം വീണ് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗത തടസം
text_fieldsകോഴിക്കോട്: ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കൽ പാലത്തിന് സമീപം മരം വീണ് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗത തടസ്സം. റോഡരികിൽ നിന്നിരുന്ന വാകമരമാണ് വീണത്. അഞ്ചോളം വൈദ്യുതി തുണുകളും ബൈക്കും തകർന്നു. മരത്തിന്‍റെ ഇലഭാരവും ചുവട്ടിൽ മണ്ണ് ഇല്ലാതിരുന്നതുമാണ് മരം കടപുഴകാൻ കാരണം. മരം അപകടാവസ്ഥയിലായിരുന്നുവെന്ന് 'മാധ്യമം' ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വൈദ്യുതി തൂണുകൾക്കിടയിൽപ്പെട്ട പ്രദേശവാസികളായ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഒരാൾക്ക് തലക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ മരം അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകർ ഫയർേഫാഴ്സിനേയും ബന്ധപ്പെട്ട അധികൃതരേയും അറിയിച്ചിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി മരത്തിെൻറ ചില്ലകൾ മാത്രം വെട്ടിമാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മരത്തിെൻറ ഒരു ചില്ല വൈദ്യുതി ലൈനിൽ തട്ടിയതായി നാട്ടുകാർ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.