നാടിനെ നടുക്കി മരിയ ഫിലിപ്പിെൻറ വിയോഗം
text_fieldsഈങ്ങാപ്പുഴ: വീടിനോട് ചേർന്ന കുളത്തിൽ കുടുംബാംഗങ്ങളോടൊപ്പം നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മരിയ ഫിലിപ്പിെൻറ വിയോഗം നാടിനെ നടുക്കി. കൈതപ്പൊയിൽ ലിസ്സ കോളജിൽ സൈക്കോളജി അവസാന വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന മരിയ കലാ -കായിക രംഗത്തും പഠനത്തിലും മുൻപന്തിയിലായിരുന്നു.
കാക്കവയലിൽ കരികുളത്ത് ഫാം നടത്തുന്ന പിതാവ് കണ്ടത്തുംതൊടുകയിൽ ഫിലിപ്പ് ഫാമിെൻറ ആവശ്യാർഥം നിർമിച്ചതായിരുന്നു കുളം. 40 മീറ്റർ നീളവും 20 മീറ്റർ വീതിയും 25 അടി ആഴവുമുള്ള കുളത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് പതിവായി നീന്താറുണ്ടായിരുന്നു.
നന്നായി നീന്തലറിയാവുന്ന മരിയ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കുളത്തിലിറങ്ങിയത്.കുടുംബാംഗങ്ങളോടൊപ്പം ഏഴുപ്രാവശ്യം നീന്തി തിരിച്ചു നീന്തുന്നതിനിടയിൽ കുളത്തിെൻറ നടുവിലെത്തിയേപ്പാൾ താഴ്ന്നുപോവുകയായിരുന്നു.
നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും സാന്ദ്രത കൂടിയ െവള്ളത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. രാത്രി മുക്കത്തുനിന്ന് അഗ്നിശമന സേന എത്തിയാണ് മരിയയെ പുറത്തെടുത്തത്. വിവരം അറിഞ്ഞ് സഹപാഠികളടക്കം നൂറുകണക്കിനു പേർ ദുരന്ത സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.