'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'- കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ടു
text_fieldsതിരുവനന്തപുരം: കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് സി.പി.എമ്മിൽ. പാർട്ടിബന്ധം അവസാനിപ്പിക്കും മുമ്പ് അദ്ദേഹം നടത്തിയ വാർത്തസമ്മേളനത്തിൽ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾെക്കതിരെ രൂക്ഷവിമർശനം നടത്തി. വാർത്തസമ്മേളനത്തിന് തൊട്ടുപിന്നാലെ എ.കെ.ജി സെൻററിലെത്തിയ അനിൽകുമാറിനെ മുതിർന്ന സി.പി.എം നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
സംസ്ഥാന നേതൃത്വത്തിലുള്ളവർ തെൻറ രക്തത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടിയിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതെന്നും അനിൽകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കെ. സുധാകരന് സംഘ്പരിവാർ മനസ്സാണ്. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്ത് പോലെയാണ് സുധാകരൻ കെ.പി.സി.സി പിടിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസിെൻറ അസ്തിത്വം നഷ്ടപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷെക്കാപ്പം ഉയരാൻ കഴിയാത്ത കോൺഗ്രസ്, മോദിയുടെ ജനദ്രോഹ നടപടികളിൽ പകച്ചുനിൽക്കുന്നതല്ലാതെ ക്രിയാത്മകമായി ഒന്നും െചയ്യുന്നില്ല. പാർട്ടിയെ ലിക്വിഡേറ്റ് ചെയ്യാനുള്ള കരാർ ചില നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാന്യതയോടും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും െപാതുപ്രവർത്തനത്തിൽ തുടരുമെന്ന് മാത്രം വാർത്തസമ്മേളനത്തിെൻറ തുടക്കത്തിൽ പറഞ്ഞ അനിൽകുമാർ, മതേതര ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സി.പി.എമ്മിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുെവന്ന് അവസാനഘട്ടത്തിൽ അറിയിച്ചു.
കെ.പി. അനില്‍കുമാറിനെ പുറത്താക്കി
തിരുവനന്തപുരം: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെ.പി. അനില്‍കുമാറിെൻറ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി അറിയിച്ചു. കോണ്‍ഗ്രസില്‍ ഉന്നതപദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട അനില്‍കുമാറിനെപ്പോലുള്ള നേതാവിെൻറ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിെവച്ചത്.
ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഉയര്‍ന്നുവന്നില്ല. സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് തേൻറതെന്നും ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.