അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ; കെ.പി അനിൽകുമാറിനെ സ്വീകരിച്ചത് ചുവന്ന ഷാളണയിച്ച്
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽനിന്ന് രാജിവെച്ച സംഘടനാ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെ സി.പി.എമ്മിലേക്ക് കൈപിടിച്ച് സ്വീകരിച്ച് പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. അനിൽകുമാറിെൻറ രാജി പ്രഖ്യാപനത്തിന് മിനിറ്റുകൾക്കകം എഴുതി തയാറാക്കിയ തിരക്കഥ പോലെയാണ് സംഭവങ്ങൾ നടന്നത്.
ആഴ്ചകൾക്ക് മുമ്പ് സി.പി.എമ്മിൽ ചേർന്ന മുൻ കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്തിനൊപ്പമാണ് അദ്ദേഹം എ.കെ.ജി സെൻററിലെത്തിയത്. പി.ബിയംഗം എസ്. രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ ചേർന്ന് സ്വീകരിച്ചു. കോടിയേരി കൈകൊടുത്ത് അനിലിനെ സ്വീകരിച്ചു. പ്രസ് മീറ്റ് കണ്ടെന്നും പറയാനുള്ളതെല്ലാം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ എസ്.ആർ.പി സൗഹാർദ ചർച്ചകൾക്ക് തുടക്കമിട്ടു.
കോൺഗ്രസിൽ നടക്കുന്നത് ഉരുൾപൊട്ടലാണെന്ന് കോടിയേരി പറഞ്ഞു. വന്നവർക്ക് അർഹമായ പരിഗണന സി.പി.എമ്മിൽ കിട്ടും. കോൺഗ്രസിലെ ഏകാധിപത്യ പ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ കഴിയാത്തത്, ആർ.എസ്.എസിനോടുള്ള മൃദു സമീപനം എന്നീ വെറും സംഘടനാ പ്രശ്നം മാത്രമല്ല, രാഷ്ട്രീയ പ്രശ്നംകൂടിയാണ് അനിൽകുമാർ ഉന്നയിച്ചത്'- അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കേഡർ പാർട്ടിയെന്ന് പറഞ്ഞതുകൊണ്ട് അതാകില്ല. അതിനാവശ്യമായ പ്രത്യയശാസ്ത്രവും സംഘടനാ സംവിധാനവും വേണം. കോൺഗ്രസിെൻറ ഭരണഘടനതന്നെ അതിന് അനുകൂലമല്ല. യു.ഡി.എഫ് തകരും, ഒറ്റപ്പെടും -േകാടിയേരി പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കി അരമണിക്കൂർ അനിൽകുമാർ സി.പി.എം നേതൃത്വവുമായി ചർച്ച നടത്തി. ബുധനാഴ്ച അദ്ദേഹം കോഴിക്കോട് സി.പി.എം ജില്ല നേതൃത്വത്തെ കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.