കണ്ണടച്ച് ഇരുട്ടാക്കുന്നു –കെ.പി.എ. മജീദ്
text_fieldsകോഴിക്കോട്: മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നതെ ന്ന സി.പി.എം നേതാവ് പി. മോഹനെൻറ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മാവോവാദിബ ന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സ്വന്തം പാർട്ടി അംഗങ്ങൾക്കെതിരെ കേസ് ചുമത്തിയതിലെ കുറ്റബോധംകൊണ്ടാണ് വിഷയം വഴിതിരിച്ചുവിടുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്.
അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്ലിം ചെറുപ്പക്കാരായതുകൊണ്ട് മുസ്ലിം തീവ്രവാദത്തെ പഴിചാരി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യു.എ.പി.എക്ക് എതിരാണെന്ന് പറയുമ്പോഴും ആഭ്യന്തര വകുപ്പ് ഇത്തരം നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. മോഹനേൻറത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രസ്താവനയാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഏതു സംഘടനയുമായാണ് തെൻറ പാർട്ടിയിലെ അംഗങ്ങൾ ബന്ധപ്പെട്ടിരുന്നത് എന്നുകൂടി വെളിപ്പെടുത്താൻ അദ്ദേഹം തയാറാകണമെന്നും മജീദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.