വി.ഡി. സതീശനെതിരെ വനിത കമീഷനിൽ ശശികല പരാതി നൽകി
text_fieldsതിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിെൻറ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വി.ഡി. സതീശൻ എം.എൽ.എക്കെതിരെ സംസ്ഥാന വനിത കമീഷനിൽ പരാതി നൽകി. അടിസ്ഥാനരഹിതമായ പരാതി നൽകിയതിലൂടെ എം.എൽ.എ തെൻറ അഭിമാനത്തിന് ക്ഷതമേൽപ്പിെച്ചന്ന് ഹരജിയിൽ ശശികല ആരോപിച്ചു. നിലവിലുള്ള കേസിെൻറ വിശദാംശങ്ങൾ സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് വാങ്ങുകയും എം.എൽ.എയെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വേണമെന്നാണ് ആവശ്യം. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും എം.എൽ.എ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
കേരളത്തിലും മോദി ഉണ്ടാവണമെന്ന് പിണറായി ആഗ്രഹിക്കുന്നു -കെ.പി. ശശികല
തിരുവനന്തപുരം: കേരളത്തിലും നരേന്ദ്ര മോദി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുെന്നന്ന് ഹിന്ദു ഐക്യവേദി പ്രസിഡൻറ് കെ.പി. ശശികല. കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ ഹിന്ദു സംഘടനകൾ നൽകിയ സ്വീകരണയോഗത്തിൽ മറുപടി പറയുകയായിരുന്നു അവർ. തെൻറ പ്രഭാഷണത്തിെൻറ വാൽ എടുത്താണ് വി.ഡി. സതീശൻ ഒരു ചാനലിനുകൊടുത്തത്. സർക്കാർ തനിക്കെതിരെ കേസെടുത്തത് വിഡ്ഢിത്തമായെന്നും ശശികല അഭിപ്രായപ്പെട്ടു. സ്വീകരണ സമ്മേളനം സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അയ്യപ്പൻപിള്ള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.