ശശികല മലകയറി, പൊലീസ് പറഞ്ഞ സമയത്ത് തിരിച്ചിറങ്ങി
text_fieldsനിലക്കൽ: കഴിഞ്ഞ ദിവസം ശബരിമല കയറാൻ വന്ന് അറസ്റ്റിലായ ഹിന്ദു െഎക്യവേദി അധ്യക്ഷ കെ.പി. ശശികല തിങ്കളാഴ്ച ചെറുമക്കളുമായി എത്തി ദർശനം നടത്തി. സന്നിധാനത്ത് ആറുമണിക്കൂറേ നിൽക്കാവൂ എന്ന് നിർദേശിച്ചാണ് ഇവരെ പോകാൻ പൊലീസ് അനുവദിച്ചത്. ഉച്ചക്ക് 12ന് സന്നിധാനത്ത് എത്തിയ ഇവർ പൊലീസ് നിർദേശിച്ച ആറുമണിക്കൂർ എടുക്കാതെ മൂന്നു മണിക്കുതന്നെ തിരിച്ചിറങ്ങി.
എസ്.പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിർദേശങ്ങൾ അടങ്ങിയ നോട്ടിൽ ഒപ്പിട്ടു വാങ്ങിയശേഷമാണ് നിലക്കലിൽനിന്ന് സന്നിധാനത്തേക്ക് വിട്ടത്. തിങ്കളാഴ്ച രാവിലെ ഏേഴാടെയാണ് എരുമേലിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ നിലക്കലിൽ എത്തിയത്. സന്നിധാനത്തേക്ക് പോകാൻ തടസ്സമില്ലെന്നും എന്നാൽ, അവിടെ എത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും പൊലീസ് ആവശ്യെപ്പട്ടു. പേരക്കുട്ടികളുടെ ചേറൂണിനായാണ് എത്തിയതെന്ന് പറഞ്ഞ ശശികല ആദ്യം നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചു.
ഒപ്പമുണ്ടായിരുന്നവരും പൊലീസുമായി ചെറിയ തോതിൽ വാക്തർക്കവുമുണ്ടായി. എന്നാൽ, പിന്നീട് പൊലീസിെൻറ നോട്ടിൽ ഒപ്പിടാൻ തയാറാവുകയായിരുന്നു. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുെവച്ച് അറസ്റ്റിലായ ശശികല ജാമ്യം നേടിയാണ് വീണ്ടും മല ചവിട്ടാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.