ഹാദിയ കേസ് അട്ടിമറിക്കാൻ മുസ്ലിംലീഗ് ശ്രമിച്ചു -കെ.പി. ശശികല
text_fieldsകോട്ടയം: ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതിനാൽ ഭരണഘടന വകുപ്പ് പുനഃപരിശോധിക്കണമെന്ന് ഹിന്ദുെഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹാദിയ കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശ കമീഷനെ സമീപിച്ച് കേസ് അട്ടിമറിക്കാൻ മുസ്ലിംലീഗ് ശ്രമിച്ചു. ഇക്കാര്യത്തിൽ ലീഗിെൻറ പങ്കും എൻ.െഎ.എ അന്വേഷിക്കണം. പറവൂർ പ്രസംഗത്തിെൻറ പേരിൽ വി.ഡി. സതീശന്‍ എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതാർഹമാണ്. വി.ഡി. സതീശെൻറ ആരോപണം നിയമപരമായും സംഘടനാപരമായും നേരിടും. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി മത്സരിച്ചു ജയിക്കാനാവില്ല. അതിന് ഇസ്ലാമിക സമൂഹത്തെ കൂട്ടുപിടിച്ച് വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയ നാടകമാണിത്.
ഗൗരി ലേങ്കഷിെൻറ കൊലപാതകം എതിർക്കപ്പെടേണ്ടതാണ്. ഏതു നയത്തെയും എതിർക്കാനും എതിർഅഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും അവകാശവും വേണം. 1990 മുതൽ പൊതുസ്ഥലങ്ങളിൽ പ്രസംഗങ്ങൾ നടത്താറുണ്ട്. ഇതുവരെ ഒരുമതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചിട്ടില്ല. ഇതുവരെ പറഞ്ഞ കാര്യങ്ങൾ തിരുത്തേണ്ടി വന്നിട്ടില്ല. ഹൈന്ദവക്ഷേത്രങ്ങളിൽ വിശ്വാസമുള്ള എല്ലാവർക്കും പ്രവേശനം നൽകണമെന്നാണ് ഹിന്ദുെഎക്യവേദിയുടെ നിലപാടെന്നും അവർ പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ പ്രവർത്തനം ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിർക്കും. മാമോദീസ മുക്കിയോയെന്നോ സുന്നത്ത് നടത്തിയോയെന്നോ നോക്കിയല്ല കാര്യങ്ങൾ വിലയിരുത്തുന്നത്. കണ്ണന്താനത്തെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ താൻ ബി.ജെ.പിക്കാരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ. ശിവരാജൻ, ബിജു മോഹനൻ, വൈക്കം ഗോപകുമാർ, എം.വി. സനൽ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.