എസ്.പി യതീഷ് ചന്ദ്രക്കെതിരെ വക്കീൽ നോട്ടീസ്
text_fieldsകൊച്ചി: ശബരിമല ദർശനത്തിനെത്തിയപ്പോൾ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ തടഞ്ഞുവെച്ച് അപമാനിെച്ചന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ നഷ്ടപരിഹാരം തേടി മകെൻറ വക്കീൽ നോട്ടീസ്.
കുഞ്ഞുങ്ങളുടെ ചോറൂണിന് എത്തിയതാണെന്ന് പറഞ്ഞിട്ടും ആേക്രാശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യതീഷ് ചന്ദ്രയും പൊലീസുകാരും ബോധപൂർവം അപമാനിക്കുകയായിരുന്നെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മകൻ കെ.പി. വിജീഷാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ വക്കീൽ ഒാഫിസ് മുഖേനയാണ് നോട്ടീസ് നൽകിയത്.
നവംബർ 19നാണ് കെ.പി. ശശികല, ഭർത്താവ് വിജയകുമാരൻ, മക്കളായ വിജീഷ്, ഉമ മഹേഷ്, വിജീഷിെൻറ ഇരട്ടക്കുട്ടികളായ മാധവ്, മഹാദേവ് തുടങ്ങിയവർക്കൊപ്പം ശബരിമല ദർശനത്തിനെത്തിയത്. നവംബർ 17ന് ശശികലയെ പൊലീസ് മരക്കൂട്ടത്ത് അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനുശേഷമാണ് 19ന് ശബരിമല യാത്ര പൊലീസ് തടഞ്ഞത്. തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അപമാനിക്കുകയും ക്രിമിനലുകളോടെന്നപോലെ പെരുമാറുകയും ചെയ്തു.
ഇൗ സാഹചര്യത്തിൽ അധ്യാപകനായ തനിക്കും കുടുംബത്തിനും സമൂഹമധ്യത്തിലുണ്ടായിരുന്ന സൽപേരിന് കളങ്കമുണ്ടായെന്നും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.