കിറ്റിനായി മന്ത്രി വിദേശസഹായം തേടിയത് മോശമായെന്ന് കെ.പി.എ മജീദ്
text_fieldsമലപ്പുറം: സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് കിറ്റ് നൽകാൻ മന്ത്രി കെ.ടി. ജലീൽ വിദേശരാജ്യത്തിെൻറ സഹായം തേടിയത് മോശമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ കിറ്റ് സ്വന്തം ഫോട്ടോയും ചിത്രവും വെച്ച് വിതരണം ചെയ്തതാണ് വലിയ തമാശയെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിനെ മുസ്ലിംലീഗിെൻറ പേരിൽ കൂട്ടിക്കെട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കേസുമായി പിടിയിലായ ഒരാൾക്കും ലീഗുമായി ബന്ധമില്ല. അന്വേഷണം പുരോഗമിക്കുേമ്പാൾ െനഞ്ചിടിപ്പ് മുഖ്യമന്ത്രിക്ക് മാത്രമാണ്. സ്പ്രിൻക്ലർ, ഇ^മൊബിലിറ്റി, കെ ഫോണ്‍ പദ്ധതികളിലും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിരന്തരം ആരോപണമുയര്‍ന്നു.
കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല. ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.