2004 ആവർത്തിക്കുമെന്ന് ടി.കെ ഹംസ; അട്ടിമറി ഉണ്ടാകില്ലെന്ന് കെ.പിഎ മജീദ്
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 2004 ലെ ഫലം ആവർത്തിക്കുമെന്ന് ടി.കെ ഹംസ. മഞ്ചേരി മുള്ളമ്പാറ എ.എം.യു.പി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയതിന് ശേഷമാണ് ഹംസ ഇക്കാര്യം പറഞ്ഞത്. എന്നാൽ ലീഗിന് ഭൂരിപക്ഷം വർധിക്കുമെന്നും അട്ടിമറി ഒന്നും സംഭവിക്കിവല്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. പി. എ. മജീദ് പ്രതികരിച്ചു.
യു.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. പോളിങ് ശതമാനം കുടുമെന്നും അത് ഗുണംചെയ്യുമെന്നും യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
പഴുതടച്ച പ്രവർത്തനം ഗുണം ചെയ്യുമെന്നും ഉറച്ച വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലും പ്രതികരിച്ചു. മലപ്പുറത്തിന്‍റെ മതേതര മനസ് ഇടതു രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.