രാഹുലിൻെറ പ്രചാരണത്തിൽ ലീഗ് കൊടിക്ക് വിലക്കില്ല- കെ.പി.എ മജീദ്
text_fieldsമലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില് ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുലിനായി ലീഗിൻെറ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ലീഗ് പതാകയെ പാക് പതാകയാക്കി മാറ്റി ബി.ജെ.പി ദ േശീയ തലത്തിൽ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിൻെറ പശ്ചാത്തലത്തിലായിരുന്നു ഇത്. ബി.ജെ.പി നേതാവ് പ്രേരണാകുമാരി ഇ ത്തരത്തിൽ ട്വീറ്റ് ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു.
ശ്രീ.രാഹുലിന്‍റെ പ്രചരണ പരിപാടികളിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്‍റെ പേരിലും ചില വാർത്തകൾ കാണുന്നു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...
പ്രിയ സോദരരെ,
വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ...
കെ.പി.എ. മജീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.