മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തിൽ തീരുമാനമായില്ല -കെ.പി.എ. മജീദ്
text_fieldsകണ്ണൂർ: യു.ഡി.എഫിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, അഴീക്കോട് മണ്ഡലം കോൺഗ്രസുമായി വെച്ചുമാറുന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ല. കൂടുതൽ സീറ്റ് ചോദിക്കാൻ നിലവിൽ ധാരണയായിട്ടില്ല. പാർട്ടി യോഗം ചേർന്ന് മാത്രമാണ് സീറ്റ് കാര്യത്തിലും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും തീരുമാനമുണ്ടാവുക.
യു.ഡി.എഫ് സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാകും. വനിതകൾക്ക് നിയമസഭ തെരഞ്ഞെടുപ്പിലും അർഹമായ പ്രാതിനിധ്യമുണ്ടാകും. ഇതിനായുള്ള ചർച്ചകളും പാർട്ടിയിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന മുസ്ലിം ലീഗ് വനിത ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.