Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ആട്ടവിളക്ക്...

'ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു... പ്രിയപ്പെട്ട ലളിതച്ചേച്ചി....വിട'

text_fields
bookmark_border
ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു... പ്രിയപ്പെട്ട ലളിതച്ചേച്ചി....വിട
cancel

ന്തരിച്ച നടി കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു. എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്‍റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.

മന്ത്രി രാധാകൃഷ്ണൻ പങ്കുവെച്ച അനുസ്മരണ കുറിപ്പ്

പ്രിയപ്പെട്ട ലളിതച്ചേച്ചി... വിട

മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത ചമയങ്ങളഴിച്ചു അണിയറയിലേക്ക് വിടവാങ്ങിയിരിക്കുന്നു....

മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും നാല് സംസ്ഥാന അവാർഡുകളും നിറം ചാർത്തിയ അനശ്വരമായ നടനസപര്യയിൽ ലളിത നാടകരംഗത്തെ അനുഭവം കരുത്തും ഊർജ്ജവുമാക്കി മാറ്റി. പുരോഗമന പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ബന്ധം എന്നും തുടർന്ന അവർ കേരള സംഗീത നാടക അക്കാഡമി ചെയർപേർസനായും സേവനമനുഷ്ഠിച്ചു....

ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു.... എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കും.... ആത്മകഥാപരമായ കൃതിക്ക് അവർ നൽകിയ പേര് പോലെ...."കഥ തുടരും"...അതെ... തുടർന്നുകൊണ്ടേയിരിക്കും... ലോകമുള്ള കാലത്തോളം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAC lalitha
News Summary - KPAC lalitha k radhakrishnan
Next Story