Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി ഭാരവാഹിപട്ടിക രണ്ടുഘട്ടമായി പ്രഖ്യാപിക്കും -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally
cancel

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപട്ടിക രണ്ടുഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ് രൻ. വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡൻറുമാരുടെ കാര്യം ഹൈകമാൻഡ്​ ത ീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമപട്ടിക ഹൈകമാൻഡിന്​ നൽകിയെന്നും മുല്ലപ്പള്ളി അറിയിച്ചു.

ഡൽഹിയിലെ ചർച്ചകൾക്കുശേഷം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വത്തിൽ ഉറച്ചുനിൽക്കുകയാണ്. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണ്​ പ്രശ്നം. മുഴുവൻ സമയപ്രവർത്തകരെയാണ് കെ.പി.സി.സിക്ക് ആവശ്യം. ഇക്കാര്യം ഹൈകമാൻഡിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരവാഹി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന നേതാക്കൾ ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. വർക്കിങ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വി.ഡി. സതീശനും വൈസ് പ്രസിഡൻറുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി.എൻ. പ്രതാപൻ, എ.പി. അനിൽകുമാർ എന്നിവരുമാണ്​ ഭാരവാഹി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകമാൻഡിനെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmullappally
News Summary - kpcc committee announcement in two stages
Next Story