വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന് കെ.പി.സി.സി
text_fieldsതിരുവനന്തപുരം: വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വം. ഇക്കാര്യം സുധീരനെ നേരിൽക്കണ്ട് ആവശ്യപ്പെടുമെന്ന് പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധീരൻ രാഷ്ട്രീയകാര്യസമിതിയിൽ തുടരുന്നത് സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ചയുണ്ടാവും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുധീരനെ കാണും.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് രാജിയെന്നായിരുന്നു സൂചനകൾ. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണിൽ അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കോൺഗ്രസിന്‍റ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം.സുധീരൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുണ്ടെന്നാണ് സൂചന. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.
ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.