സോളാർ: നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും -കെ.പി.സി.സി
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിെൻറ പേരിൽ ഉന്നതനേതാക്കളെ തേജോവധം ചെയ്യാനും പാർട്ടിയെ തകർക്കാനുമുള്ള സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് തീരുമാനം. ഇന്ദിരഭവനിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. നിയമോപദേശം തേടാനും ഇതുസംബന്ധിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്താനും തീരുമാനിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന യാത്രയിൽ ഇൗ വിഷയത്തിലെ നിലപാടുകൾ വിശദീകരിക്കും. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഉന്നതനേതാക്കൾക്കെതിരെ ക്രിമിനൽ കേസ് ചുമത്താനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തിയെന്ന് യോഗതീരുമാനം അറിയിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു.
െഎകകണ്ഠ്യേനയാണ് യോഗം തീരുമാനം കൈക്കൊണ്ടത്. കമീഷൻ നിഗമനങ്ങളെന്നപേരിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ആവശ്യമായ നിയമപരിശോധനയോ ആലോചനയോ ഇല്ലാതെയാണെന്ന് വ്യക്തമായി. നിയമവകുപ്പുമായി യാതൊരു കൂടിയാലോചന നടത്താതെയും മന്ത്രിസഭയിലെ തെൻറ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താതെയും മുഖ്യമന്ത്രി സ്വന്തം നിലക്കാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചതെന്നാണ് വ്യക്തമാകുന്നത്. മന്ത്രിസഭയിൽതന്നെ ഇതുസംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെന്ന വാർത്തകളുണ്ട്. സർക്കാർ നിശ്ചയിച്ച ടേംസ് ഒാഫ് റഫറൻസിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ കമീഷന് അധികാരമുണ്ടോയെന്നത് സംബന്ധിച്ചും സംശയവുമുണ്ട്. ആദ്യ നിയമോപദേശം തെറ്റായിരുന്നുവെന്നാണ് വീണ്ടും നിയമോപദേശം തേടാനുള്ള സർക്കാറിെൻറ ഇൗ പിടിപ്പുകേടിലൂടെ വ്യക്തമാകുന്നതെന്നും ഹസൻ പറഞ്ഞു.
കമീഷൻ നിഗമനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പരിധികടന്നുള്ള നിയമോപദേശമാണ് എ.ജിയും ഡി.ജി.പിയും നൽകിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂട്ടി തീരുമാനിച്ചശേഷം നിയമോപദേശം എഴുതിവാങ്ങിയതാണോയെന്നും സംശയമുണ്ട്. പ്രധാന നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം രജിസ്റ്റർ ചെയ്യാൻ 33 േകസുകളിലെ പ്രതിയും വിശ്വാസമില്ലെന്ന് ഹൈകോടതിതന്നെ പറഞ്ഞതുമായ വ്യക്തിയിൽനിന്ന് പരാതി എഴുതിവാങ്ങിയതും ബാലിശവും പ്രതികാരനടപടിയുമാണെന്നാണ് യോഗത്തിെൻറ വിലയിരുത്തൽ.
നിയമസഭസമ്മേളനം വിളിച്ചുചേർത്ത് റിപ്പോർട്ട് നിയമസഭയിൽെവക്കാനുള്ള തീരുമാനം വികൃതമായ മുഖം രക്ഷിക്കാനുള്ള നീക്കമാണ്. ആറുമാസത്തിനുള്ളിൽ റിേപ്പാർട്ട് വെക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരാഴ്ചക്കുള്ളിൽ നിലപാട് മാറ്റിയത് സമ്മർദംമൂലമാണ്. എങ്ങനെയാണ് കമീഷൻ നിഗമനങ്ങളിൽ എത്തിച്ചേർന്നതെന്ന് അറിയാനാണ് ഉമ്മൻ ചാണ്ടി റിപ്പോർട്ടിെൻറ പകർപ്പ് ആവശ്യപ്പെട്ടത്. കമീഷൻ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണോ നിഗമനത്തിലെത്തിയത്, നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. സോളാർ റിപ്പോർട്ട് പുറത്തുവരുന്നതിൽ ഒരു നാണക്കേടുമില്ല. കോൺഗ്രസിനല്ല സർക്കാറിനാണ് ഇൗ റിപ്പോർട്ട് കോട്ടം വരുത്തിയത്. സർക്കാറിെൻറ രാഷ്ട്രീയ പ്രതികാരം പുറത്തുവന്നു. കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ പ്രതിപക്ഷമായി ഉയർത്തിക്കാട്ടാനുള്ള സി.പി.എം^ബി.ജെ.പി അവിശുദ്ധനീക്കമുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് ബി.ജെ.പിക്കെതിരായ കേസുകൾ അവസാനിപ്പിക്കുന്നതും ഇൗ ഉദ്ദേശ്യത്തോടെയാണെന്ന് ഹസൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.