കെ.പി.സി.സി സ്വാതന്ത്ര്യദിനാഘോഷം-രാവിലെ 10ന്
text_fieldsകോഴിക്കോട് :കെ.പി.സി.സി സ്വാതന്ത്ര്യദിനാഘോഷം-രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി,.രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെ 8.30ന് 75 സേവാദള്‍ വാളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെപിസിസിയിലേക്ക് സ്വാതന്ത്ര്യ പദയാത്ര സംഘടിപ്പിക്കും. കെ.പി.സി.സി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസില്‍ മുഖ്യാതിഥിയായി ചലചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പങ്കെടുക്കും. ഹൈക്കോടതി മുന്‍ ജഡ്ജും മുന്‍ ഉപലോകായുക്ത ജസ്റ്റീസ് കെ.പി.ബാലചന്ദ്രന്‍, സിനിമാ-സീരിയല്‍ താരം സേതുലക്ഷ്മി അമ്മ എന്നിവരും കെ.പി.സി.സി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കും. കെ.പി.സി.സി ആരംഭിക്കുന്ന ജയ്ഹോ റേഡിയോയുടെ ഉദ്ഘാടനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.