കെ.പി.സി.സി ജനകീയ പ്രക്ഷോഭ യാത്ര നാളെ തുടങ്ങും
text_fieldsകാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ വെള്ളിയാഴ്ച കാസർകോട് നിന്നാരംഭിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദി-പിണറായി ഭരണങ്ങളുടെ കൊള്ളരുതായ്മ തുറന്നു കാട്ടുകയാണ് ലക്ഷ്യം.
വൈകീട്ട് മൂന്നിന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി മുഖ്യ പ്രഭാഷണം നടത്തും. ദേശീയ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. ശനിയാഴ്ച രാവിലെ കാസർകോട് മുനിസിപ്പൽ മിനി കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ സാധാരണക്കാരായ ജനങ്ങളുമായി നേതാക്കൾ സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.