കെ.പി.സി.സി ജംബോ പട്ടിക: സോണിയ ഗാന്ധിക്ക് കോടതിയുടെ നോട്ടീസ്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ്. 2021 ഫെബ്രുവരി 25ന് ഹാജരാകാനാണ് കോടതി ഉത്തരവ്. തിരുവനന്തപുരം രണ്ടാം അഡീഷനൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ നിയമാവലിക്ക് വിരുദ്ധമായി കെ.പി.സി.സി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഉദയകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ നിയമാവലി അനുസരിച്ച് കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 41 ആണ്. ഇതിൽ നിന്ന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി തുടങ്ങിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും വേണം. ഇതിനു വിരുദ്ധമായാണ് 128 പേരടങ്ങുന്ന പട്ടിക പ്രസിദ്ധപ്പെടുത്തിയതെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.