പുതിയ അധ്യക്ഷെനത്തി; കെ.പി.സി.സിയിൽ കൂട്ട പിരിച്ചുവിടൽ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയുടെ കാലംമുതൽ ഡ്രൈവർമാരായും ഡി.ടി.പി ഒാപറേറ്റർമാരായും ജോലിചെയ്ത് വന്നിരുന്നവരുൾപ്പെടെയുള്ള ജീവനക്കാരെ കെ.പി.സി.സി ഒാഫിസിൽനിന്ന് പിരിച്ചുവിട്ടു.
ശമ്പളം കുറക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മറ്റ് രണ്ട് ജീവനക്കാർ പോകാനൊരുങ്ങുകയാണ്. താൽക്കാലിക ചുമതലയിൽ പുതിയ പ്രസിഡൻറായി എം.എം. ഹസൻ ചുമതലയേറ്റതോടെയാണ് ഇത്തരത്തിൽ ജീവനക്കാരെ കൂട്ടമായി പരിച്ചുവിട്ടതെന്ന ആരോപണം ശക്തമാണ്. ജനാധിപത്യ സഹകരണവേദി സംസ്ഥാന കൺവീനർ മര്യാപുരം ശ്രീകുമാറിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം ആളെ നിയമിച്ചതോടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. കെ.പി.സി.സിയിൽ ഡ്രൈവർമാരായി ജോലിചെയ്തുവന്ന മൂന്നുപേരെയും ഡി.ടി.പി ഒാപറേറ്ററായ ഒരാളെയും അസിസ്റ്റൻറ് പ്രസ് സെക്രട്ടറിയെയുമാണ് പിരിച്ചുവിട്ടത്. മര്യാപുരം ശ്രീകുമാറിന് കെ.പി.സി.സിയിൽ അനുവദിച്ചിരുന്ന മുറിയിൽ സ്ഥാപിച്ചിരുന്ന േബാർഡ് ആദ്യം എടുത്തുമാറ്റി.
ഇത് സംബന്ധിച്ച് പരാതിനൽകാൻ ഹസെൻറ വീട്ടിലെത്തിയപ്പോഴാണ് ക്ഷമാപണത്തോടെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായി ഹസൻ അറിയിച്ചത്. പകരം മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ളക്കാണ് സ്ഥാനം നൽകിയത്. ഇത് കോൺഗ്രസ് ഭരണഘടനക്ക് വിരുദ്ധമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവൻ കോൺഗ്രസ് നേതാക്കളും മലപ്പുറത്ത് ശ്രദ്ധകേന്ദ്രീകരിച്ച സമയത്താണ് ഇപ്രകാരം നടപടികളുമായി മുന്നോട്ടുപോയത്. എ.െഎ.സി.സി സംഘടന തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇൗ വേളയിൽ ഗ്രൂപ് താൽപര്യം മുന്നിൽകണ്ടുള്ള ഇൗ തീരുമാനം സംഘടനയെ ദുർബലപ്പെടുത്തുമെന്നും വിലയിരുത്തപ്പെടുന്നു. സുധീരൻ സ്ഥാനമൊഴിഞ്ഞ് പുതിയ പ്രഡിഡൻറ് സ്ഥാനമേറ്റയുടൻ തന്നെ സുധീരെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.എൻ. പണിക്കർ രാജിെവച്ച് സ്ഥാനമൊഴിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.