ഗ്രൂപ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന രീതി മാറി –മുരളീധരൻ
text_fieldsതിരുവനന്തപുരം: ഗ്രൂപ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന രീതി മാറി എന്ന സന്ദേശമാണ് പുതിയ കെ.പി.സി.സി േനതൃത്വത്തിെൻറ നിയമനത്തിലൂടെ കോൺഗ്രസ് ഹൈകമാൻഡ് നൽകുന്നതെന്ന് കെ. മുരളീധരൻ. പാർട്ടി പ്രചാരണ വിഭാഗം ചെയർമാനായി നിയമിതനായശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ല. ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതിൽ തെറ്റില്ല. പക്ഷേ, പാർട്ടിക്കാണ് മുൻതൂക്കം നൽകേണ്ടത്.
കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി ഒഴിവാക്കണം. ഇക്കാര്യം ഹൈകമാൻഡിെൻറയും പുതിയ പ്രസിഡൻറിെൻറയും മുന്നിൽവെക്കും. കമ്മിറ്റിയുടെ വലുപ്പം കുറച്ചതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിയിലേക്ക് തിരിച്ചുവന്നശേഷം മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നതിൽ സന്തോഷമുണ്ട്. കൂടുതൽ യുവാക്കളെ പാർട്ടി പ്രചാരണത്തിെൻറ ഭാഗമാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയമൊരുക്കുന്നതിനായിരിക്കും മുൻഗണന. ഒരുസ്ഥാനവും ആവശ്യപ്പെടാതെയാണ് പാർട്ടി പ്രചാരണ വിഭാഗത്തിെൻറ ചെയർമാനാക്കിയത്. അതിൽ പാർട്ടിയോടും ദേശീയ അധ്യക്ഷനോടും നന്ദിയുണ്ടെന്നന്നും മുരളീധരൻ പറഞ്ഞു.
നിരാശയില്ല; വര്‍ക്കിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കും –കെ. സുധാകരന്
കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന്. താന്‍ അതൃപ്തി പ്രകടിപ്പിെച്ചന്ന പ്രചാരണം തെറ്റാണ്. ഇനിയും ഒരുപാട് സമയമുണ്ട്. പല ഘടകങ്ങള്‍ പരിഗണിച്ചാണ് തീരുമാനം വരുക. ചിലപ്പോള്‍ തെൻറ ആഗ്രഹവും ഇംഗിതവും സഫലീകരിച്ചില്ല എന്നുവരും. െഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
എല്ലാവര്ക്കും സ്വീകാര്യമായ തീരുമാനം –ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: എ.ഐ.സി.സിയുടെ തീരുമാനത്തെ എല്ലാവരും ഉള്ക്കൊള്ളുെന്നന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം.എം. ഹസന് നടത്തിയത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നടപ്പാക്കിയെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എ.ഐ.സി.സി പ്രഖ്യാപിച്ചത് പുതിയ ടീമാണ്. അതിെൻറ ക്യാപ്റ്റനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും പുതിയ ടീമുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.