ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരും -കെ. സുധാകരന്
text_fieldsതിരുവനന്തപുരം: ഉത്സവാന്തരീക്ഷം നിറഞ്ഞ ചടങ്ങിൽ കെ.പി.സി.സിയുടെ പുതിയ അധ്യക്ഷനായി കെ. സുധാകരന്‍ ചുമതലയേറ്റു. മുതിർന്ന നേതാക്കളുടെയും എ.ഐ.സി.സി പ്രതിനിധികളുടെയും നിരവധി പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് പാർട്ടി ആസ്ഥാനമായ ഇന്ദിര ഭവനിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. വർക്കിങ് പ്രസിഡൻറുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരും സ്ഥാനമേറ്റെടുത്തു.
സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പ്രവർത്തിച്ചാൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റും നേടി. എൽ.ഡി.എഫിന് അന്ന് ഒരു സീറ്റാണ് ലഭിച്ചത്. അന്ന് ആരും എൽ.ഡി.എഫ് തകർന്നുപോയെന്ന് പറഞ്ഞില്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ ഇത് സ്വാഭാവികമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി കെ.പി.സി.സി ആസ്ഥാനത്തെത്തിയ സുധാകരന് സേവാദൾ വളൻറിയർമാര്‍ ഗാർഡ് ഓഫ് ഓണര്‍ നൽകി. സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ നേതാക്കൾ പുതിയ അധ്യക്ഷനെ സ്വീകരിച്ചു. തുടർന്ന് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ സുധാകരൻ കോൺഗ്രസ് പതാക ഉയർത്തി.
ഇന്ദിര ഭവനിലെ രാജീവ് ഗാന്ധി ഹാളിലായിരുന്നു ചുമതലയേൽക്കൽ ചടങ്ങ്. മുല്ലപ്പള്ളി രാമചന്ദ്രനിൽനിന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് കെ. സുധാകരൻ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് പുതിയ അധ്യക്ഷനെ അനുമോദിച്ചും സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രകീർത്തിച്ചും നേതാക്കൾ സംസാരിച്ചു. പ്രവർത്തകർ സുധാകരൻ ഉൾപ്പെടെ നേതാക്കളെ വലിയ ഹാരം അണിയിച്ചു. തുടർന്ന് നേതാക്കൾക്കൊപ്പം അധ്യക്ഷെൻറ മുറിയിെലത്തിയ സുധാകരൻ ഒൗദ്യോഗികമായി ചുമതലയേറ്റെടുത്തു.
കോവിഡ് പ്രോേട്ടാകോൾ പാലിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും എത്തിയതോടെ എല്ലാം ലംഘിക്കപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടുതന്നെ തലസ്ഥാന നഗരത്തിലുടനീളം സുധാകരെൻറ ചിത്രങ്ങളുള്ള ബോർഡുകളും വെള്ളയമ്പലം മുതൽ ശാസ്തമംഗലംവരെ റോഡിെൻറ ഇരുവശത്തും പാർട്ടി പതാകകളും ഉയർന്നിരുന്നു. പാർട്ടി ആസ്ഥാനത്ത് പന്തൽകെട്ടി പുതിയ അധ്യക്ഷെൻറ ചുമതലയേൽക്കൽ തത്സമയം കാണിക്കുന്നതിനും സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.