20 ൽ 19 നേടിയപ്പോൾ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല; പരാജയത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തോൽവി അംഗീകരിച്ചും അതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സർക്കാറിെൻറ പരാജയം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, പരാജയത്തിെൻറ പേരിൽ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതിലെ അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ െപാതുരാഷ്ട്രീയം ചർച്ചയാകാത്തത് പാർട്ടി പരിശോധിക്കും. സന്ദേശം താഴെത്തട്ടിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. അത് കെ.പി.സി.സിയുടെ പരാജയം മാത്രമാണെന്ന് പറയുന്നതിൽ അർഥമില്ല. പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും. ഇതിനായി അടുത്തമാസം ആറ്, ഏഴ് തീയതികളിൽ എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡൻറുമാർ എന്നിവരെക്കൂടി ഉൾപ്പെടുത്തി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. 23, 24, 26 തീയതികളിൽ വിവിധ ജില്ലകളിലും ഫലം അവലോകനം നടത്തും.
തെരഞ്ഞെടുപ്പിൽ 2015 നെക്കാൾ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. സാമ്പത്തിക ബുദ്ധിമുട്ട് പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തെയും ബാധിച്ചു. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് ജോസ് പക്ഷം വിട്ടുപോയത് മാത്രമല്ല തിരിച്ചടിക്ക് കാരണം. അവിടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത് ക്രൂരം-മുല്ലപ്പള്ളി
മാനിനെ ചെന്നായ്ക്കൾ അക്രമിക്കുംപോലെ തോൽവിയുടെ പേരിൽ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ടും ഒറ്റപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. അത് അൽപം ക്രൂരമായിപ്പോയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റും നേടിയപ്പോൾ ആരും തനിക്ക് പൂെച്ചണ്ട് തന്നില്ല. വിജയത്തിെൻറ ക്രെഡിറ്റ് മുഴുവൻ പ്രവർത്തകർക്കാണ് താൻ നൽകിയത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ താൻ ഏറ്റെടുക്കുന്നു. വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞടുപ്പിൽ മിന്നുന്ന വിജയം നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.